90 അടി ആഴമുള്ള കിണറ്റില്‍ അകപ്പെട്ട മഹാരാജനെ കണ്ടെത്തി; മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമം; 48 മണിക്കൂര്‍ പിന്നിട്ട രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് 90 അടി ആഴമുള്ള കിണറിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മഹാരാജനെ കണ്ടെത്തി. മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമം തുടരുകയാണ്. എപ്പോള്‍ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് ഡപ്യൂട്ടി കലക്ടര്‍ വി.ജയമോഹന്‍ അറിയിച്ചു. കിണറിന്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നതാണ് പ്രധാന വെല്ലുവിളിയെന്ന് പറഞ്ഞു.

48 മണിക്കൂറിലേറെ പിന്നിട്ട രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനത്തിനായി ആലപ്പുഴയില്‍ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നല്‍കിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ശനിയാഴ്ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടില്‍ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വെങ്ങാനൂര്‍ നെല്ലിയറത്തലയില്‍ താമസിക്കുന്ന തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജനു (55) മേല്‍ മണ്ണിടിഞ്ഞു വീണത്.

Top