കൊച്ചി:പാലക്കാടിന്റെ എംപിയായി വിജയിച്ച വികെ ശ്രീകണ്ഠൻ പ്രതികാരം നടപ്പിൽ വരുത്താൻ പോകുന്നു.ഇവിടെ പുതിയതരം പന്തയം ആണ് .വിജയിച്ച സ്ഥാനാർത്തി പ്രതികാരം ചെയ്യുന്നത് സ്വന്തം താടി വടിച്ചുകൊണ്ടാണ്.കേരളത്തിൽ ഏറ്റവും തിളക്കമേറിയ വിജയങ്ങൾ നാളായിരുന്നു .അതിൽ ഏറ്റവും തിളക്കമേറിയത് പാലക്കാട്ട് ശ്രീകണ്ഠന്റെ വിജയം ആയിരുന്നു .മറ്റു മൂന്നു വിജയങ്ങൾ ആണ് ആലത്തൂരിൽ രമ്യ ഹരിദാസിന്റെയും കാസർഗോട്ട് രാജ്‌മോഹൻ ഉണ്ണിത്താന്റെയും വടകരയിൽ മുരളീധരന്റെയും വിജയം .
പൊരുതി നേടിയ വിജയത്തിന് പ്രതികാരം ചെയ്യാനൊരുങ്ങുകയാണ് വികെ ശ്രീകണ്ഠൻ .വളരെ പഴക്കമുള്ള എന്നാല്‍ ഏറെ മധുരമുള്ള ഒരു പ്രതികാരത്തിന്റെ കഥ!!! ഷൊര്‍ണൂര്‍ എസ്.എന്‍കോളേജില്‍ ശ്രീകണ്ഠന്‍ പഠിക്കുന്ന സമയത്ത് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം കോളേജില്‍ നടന്നു തന്നെ ആക്രമിച്ച അക്രമികളിലൊരാള്‍ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്ത് കുത്തി മാരകമായി മുറിവേൽപ്പിച്ചു . ഇടതുകവിള്‍ തുളാച്ച് കയറിയ ഗ്ളാസ് വായ്ക്കുള്ളില്‍ വരെയെത്തി. 13 തുന്നലുണ്ടായിരുന്നു ആ മുറിവിന് .ആശുപത്രിയിൽ ഐ.സി.യുവില്‍ ശ്രീകണ്ഠന്‍ ചികിസ നേടി . ആശുപത്രിയില്‍ നിന്ന് ഇറങ്ങിയിട്ടും ‘എല്‍’ ആകൃതിയില്‍ പരിക്ക് മുഖത്ത് തെളിഞ്ഞു കിടന്നു.
മുറിവിനെ മറയ്ക്കാന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതോടെ താടി വളര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. മുഖത്തെ മുറിവുണങ്ങുന്നതു വരെ ഷേവ് ചെയ്യരുതെന്ന് ഡോക്ടര്‍മാരും പറഞ്ഞിരുന്നു. താടി വളര്‍ത്തിയതോടെ അത് മുഖത്തിന്റെ ഒരു ഭാഗമായി മാറി. പക്ഷേ അതോടെ മറ്റൊരു ചോദ്യം ഉയര്‍ന്നു. ‘എന്ന് താടി വടിക്കും?’ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തുടര്‍ച്ചയായി ചോദ്യം എത്തിയതോടെ ‘എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോല്‍പ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ’ എന്ന് ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചു. ആ പ്രതിജ്ഞ ഇപ്പോള്‍ പാലിക്കാന്‍ ഒരുങ്ങുകയാണ് ശ്രീകണ്ഠന്‍. തന്നെ ആക്രമിച്ചവരെ കാണിക്കാനും തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നുവെന്ന് വ്യക്തമാക്കാനും ഒരൊറ്റത്തവണ താടിയെടുക്കുമെന്ന് അദ്ദേഹം പറയുന്നു.
പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ വി.കെ ശ്രീകണ്ഠന്റെ വിജയം സകലകണക്കുകളും തകിടം മറിച്ചു കൊണ്ടായിരുന്നു. എല്‍ഡിഎഫ് കോട്ടകളിലടക്കം വലിയ മുന്നേറ്റമാണ് ശ്രീകണ്ഠന്‍ നടത്തിയത്. വി.കെ ശ്രീകണ്ഠന്റെ വിജയത്തിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് .പീഡനാരോപണം ഉന്നയിച്ച ഡിവൈഎഫ്‌ഐ നേതാവിനോടൊപ്പം നിന്ന എംബി രാജേഷിനെതിരെ എംഎല്‍എയെ പിന്തുണക്കുന്നവര്‍ക്ക് കടുത്ത രോഷമുണ്ടായിരുന്നു. ഈ രോഷം വോട്ട് മറിക്കലിലേക്ക് കടന്നുവെന്നാണ് നീരീക്ഷണം. പാലക്കാട് എല്‍ഡിഎഫ് ജയിച്ച പല നിയോജക മണ്ഡലങ്ങളിലും എംബി രാജേഷ് പിന്നില്‍ പോവാന്‍ ഇതാണ് ഒരു കാരണമെന്നാണ് വിലയിരുത്തുന്നത്. ഇടതുപക്ഷത്തിന് ഏറ്റവും വലിയ അട്ടിമറി സംഭവിച്ചത് പാലക്കാടാണ് എന്നുള്ളതും സത്യമാണ് .പീഡനാരോപണം പോലെതന്നെ പ്രളയത്തിലും രാജേഷിൻറെ പ്രവർത്തനം നിര്ജീവമായിരുന്നു എന്നും അത് പ്രളയ ദുരിതത്തിലായ ജനതയുടെ അതികഠിനമായ രോക്ഷം രാജേഷിനും പാർട്ടിക്കും എതിരെ ആകാനും കാരണമായി .ശ്രീകണ്ഠന്റെ സൗമ്യതയും ജനകീയതയും വിജയത്തിന് മറ്റൊരു കാരണമാണ് .
1971ലെ തിരഞ്ഞെടുപ്പ് വരെ സ്ഥിരമായി കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. 77ലാണ് ആ മണ്ഡലം സി.പി.എമ്മിന് നഷ്ടപ്പെടുന്നത്. അതിന് ശേഷം വി.എസ്.വിജയരാഘവന്‍ മത്സരിച്ച് ജയിച്ചു. ഒരു തവണ എ. വിജയരാഘവന്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും വി.എസ് വീണ്ടും ആ സീറ്റ് തിരിച്ചുപിടിച്ചു.പിന്നെ കൃഷ്ണദാസാണ് ആ മണ്ഡലം തിരിച്ചുകൊണ്ടുവരുന്നത്. കൃഷ്ണദാസ് വിജയിച്ചതിനുശേഷം പിന്നെ ഇതുവരെ ഇവിടെ സി.പി.എമ്മേ വിജയിച്ചിട്ടുള്ളൂ. കൃഷ്ണദാസ് മൂന്ന് തവണ ജയിച്ചു. അതിന് ശേഷം രാജേഷ് രണ്ട് തവണയും. മൂന്നാം അങ്കത്തിൽ രാജേഷ് തറപറ്റുകയായിരുന്നു .അതിലൂടെ തന്റെ തട്ടിക്കുള്ളിൽ ഒളിപ്പിച്ച മധുരപ്രതികാരം നടപ്പിൽ വരുത്താൻ നിയുക്ത എംപിയും