തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞുവെന്ന വാര്‍ത്ത മണിക്കൂറുകള്‍ കൊണ്ടാണ് പരന്നത്. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇതൊക്കെ മാധ്യമസൃഷ്ടി മാത്രമാണെന്നുമാണ് വിഎസ് ഇതിനോട് പ്രതികരിച്ചത്. അതേസമയം വിഎസിനെ പരിഹസിച്ച് വിഎം സുധീരന് രംഗത്തെത്തി.
വീണ്ടും മുഖ്യമന്ത്രിയാകാനാണ് വിഎസിന് മോഹം എന്ന് വിഎം സുധീരന് പറഞ്ഞു. ഈ മോഹം പുറത്തു ചാടിയതിലെ ജാള്യത മറയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പഴിചാരി തടിതപ്പുന്ന വിദ്യ വിഎസിന് പറ്റിയതല്ലെന്നും വിഎം സുധീരന് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന് പരിഹസിച്ചത്.
താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വിഎസ് പറഞ്ഞത്. പറയാത്ത വാക്കുകള്‍ തന്റെ വായിലേക്ക് തിരുകി കയറ്റി. മാധ്യമങ്ങള്‍ ചെയ്യുന്നത് തെമ്മാടിത്തരമാണെന്നും വിഎസ് പ്രതികരിച്ചിരുന്നു.