സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവച്ചതിന് പിന്നില്‍ സംഘപരിവാരത്തെ കുടുക്കാനുള്ള ഗൂഢാലോചന? കള്ളന്‍ കപ്പലില്‍ തന്നെ; അന്വേഷണം അട്ടിമറിയ്ക്കുന്നു

തിരുവനന്തപുരം: ശബരിമല വിഷയം വിവാദങ്ങളും വാദ പ്രതിവാദങ്ങളുമായി മുന്നേറുന്നതിനിടയിലാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവച്ചത്. സംഘപരിവാരവുമായി ചര്‍ച്ചകളില്‍ നിരന്തരം ഏറ്റുമുട്ടുന്നതിനാല്‍ സംഭവത്തിന് പിന്നില്‍ സംഘപരിവാരമാണെന്നായിരുന്നു ആരോപണം. എന്നാല്‍ 100 ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങിയടത്തു തന്നെയാണ്, ്അതേ സമയം തീവപ്പ് നടക്കുമ്പോള്‍ പുറത്ത് നിന്ന് വീഡിയോ ചിത്രീകരിച്ച ആളെ തേടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയട്ടുണ്ട്.

തന്ത്രിയും പന്തളം കൊട്ടാരവുമാണ് ഗൂഢാലോചന നടത്തിയതെന്ന് സന്ദീപാനന്ദ ഗിരിയും പറഞ്ഞിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘവുമെത്തി. എന്നാല്‍ ഇതുവരെ ഒരു തുമ്പും കിട്ടിയില്ല. സ്വാമിയുടെ ആശ്രമത്തിന് തീവച്ചതിന് പിന്നില്‍ വലിയ തിരക്കഥയുണ്ടെന്ന് ആര്‍എസ്എസ് സംശയിക്കുന്നു. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് ആരോപണമാണ് സംഘപരിവാരം ഉന്നയിക്കുന്നത്. പോലീസും ആവഴിക്കുള്ള അന്വേഷണത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ നവോത്ഥാനത്തിനൊപ്പമായിരുന്നു സന്ദീപാനന്ദ ഗിരി. ഇതിലെ വൈരാഗ്യം തീര്‍ക്കാന്‍ സംഘപരിവാര്‍ ആശ്രമത്തില്‍ അക്രമം നടത്തിയെന്നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപിച്ചത്. ഇത് തന്നെയായിരുന്നു സന്ദീപാനന്ദ ഗിരിയും പറഞ്ഞത്. ഇതോടെ ശബരിമലയിലെ ആചാര സംരക്ഷണത്തിന് മുന്നില്‍ നില്‍ക്കുന്നവരെ പ്രതിക്കൂട്ടിലാക്കി പ്രസ്താവനകളെത്തി. എന്നാല്‍ അന്വേഷണത്തില്‍ ഒന്നും കിട്ടിയില്ല.

ഇതിനിടെയാണ് അവിടെയുണ്ടായിരുന്ന ക്യാമറാമാനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പുലര്‍ച്ചെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനു തീപിടിക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ ദമ്പതികളാണ് ഒരാള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു കണ്ടത്. ഏതെങ്കിലും ടി.വി. ചാനല്‍ ക്യാമറാമാനാണെന്നാണ് അവരും പിന്നീടെത്തിയവരും കരുതിയത്. തീ പടരുമ്പോഴും അണയ്ക്കുമ്പോഴുമെല്ലാം ഇയാള്‍ സ്ഥലത്തുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തത് ഏറെക്കുറെ ഒരേ ദൃശ്യങ്ങളായിരുന്നു. ഇത് ഇയാള്‍ പകര്‍ത്തിയതാണോ എന്നും സംശയമുണ്ട്.

ഈ സാഹചര്യത്തില്‍ ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഈ ക്യാമറാമാന്റെ രേഖാചിത്രം തയാറാക്കി അന്വേഷിക്കുകയാണിപ്പോള്‍ പൊലീസ്. സംഭവത്തേക്കുറിച്ച് ഇയാള്‍ക്കു മുന്‍കൂട്ടി വിവരം ലഭിച്ചിരിക്കാമെന്നും പൊലീസ് പറയുന്നു. അതിനിടെ രേഖാചിത്രം പുറത്തു വിടാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് സംഘപരിവാറും ആരോപിക്കുന്നു. ആര്‍ എസ് എസിനെ കുറ്റക്കാരായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമ ആക്രമണമെന്നാണ് പരിവാറുകാരുടെ നിലപാട്. അതുകൊണ്ടാണ് കുറ്റവാളികളെ പൊലീസ് പിടിക്കാത്തതെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിരുന്നു. പിന്നീട് ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയി. പിന്നാലെ അവധിയുമെടുത്തു. ഇതോടെ കേസ് അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലുമായി.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനം സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തിലാണ്, കഴിഞ്ഞ ഒക്ടോബര്‍ 27-നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം അഗ്‌നിക്കിരയായത്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും സിപിഎം നേതൃത്വവും ഈ സംഭവം ബിജെപിക്കെതിരെ ശക്തമായി ഉപയോഗിച്ചു. എന്നാല്‍ പ്രതികളെ ഇത്രയും കാലമായിട്ടും പിടിക്കാന്‍ കഴിയാത്തതോട സിപഎമ്മും പ്രതിരോധത്തിലാണ്.

Top