തട്ടിപ്പു വീരനെ പിടികൂടാന്‍ പഴക്കച്ചവടക്കാരുടെ വേഷത്തില്‍ കേരളാ പോലീസ്: ഒടുവില്‍ പിടികിട്ടാപ്പുള്ളി വലയില്‍

ന്യൂഡല്‍ഹി: തട്ടിപ്പു കേസിലെ പ്രതിയെ കേരള പൊലീസ് വിദഗ്ധമായി ഡല്‍ഹിയില്‍നിന്നും പിടികൂടി. നിരവധി തട്ടിപ്പു കേസുകളിലെ പ്രതി സുരേഷിനെ കേരള പൊലീസ് സൈബര്‍ സെല്‍ യൂണിറ്റിലെ ടീം ആണ് പിടികൂടിയത്.

ഡല്‍ഹിയിലെ ആര്‍കെ പുര സെക്ടറില്‍ സുരേഷുണ്ടെന്ന് പൊലീസ് വിവരം ലഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും പ്രദേശവാസികളോട് കാര്യങ്ങള്‍ തിരക്കിയതില്‍നിന്നും അത് സുരേഷാണെന്ന് ഉറപ്പായി. തുടര്‍ന്ന് ആര്‍കെ പുരം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി. കോളനിയില്‍ പൊലീസ് വേഷത്തില്‍ കടക്കാനാവില്ലെന്ന് മനസ്സിലാക്കിയ സംഘം പഴം പച്ചക്കറി വില്‍പ്പനക്കാരായും ബാങ്ക് ഉദ്യോഗസ്ഥരായും ചമഞ്ഞാണ് സുരേഷിനെ പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് തമിഴ്‌നാട്ടിലെ സേലം സ്വദേശിയായ സുരേഷ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഓഫിസര്‍ പറഞ്ഞു. ആള്‍ക്കാരെ വിളിച്ചശേഷം അവരില്‍നിന്നും ഒടിപി നമ്പറും അക്കൗണ്ട് വിവരങ്ങളും ശേഖരിക്കും. ഇതുപയോഗിച്ച് അവരുടെ അക്കൗണ്ടില്‍നിന്നുളള പണം തന്റെ പേരിലുളള മറ്റു പല അക്കൗണ്ടിലേക്കും സുരേഷ് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നുവെന്ന് പൊലീസ് ഓഫിസര്‍ പറഞ്ഞു.

ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ സുരേഷ് ഡല്‍ഹിയിലുണ്ടെന്ന് വ്യക്തമായി. ഇതോടെ ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് സംഘം ഡല്‍ഹിയില്‍ എത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത സുരേഷിനെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇയാളെ റിമാന്‍ഡില്‍ വിട്ടുകിട്ടുന്നതിനുളള നടപടികള്‍ തുടരുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ എം.ബിജു പറഞ്ഞു. സുരേഷിനെ തിരുവനന്തപുരത്ത് എത്തിച്ചശേഷം കൂടുതല്‍ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്ര പ്രദേശി, പഞ്ചാബ് എന്നിവിടങ്ങളില്‍ സുരേഷ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നും ഇവര്‍ക്കായുളള അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Top