വയനാട് ഡിസിസി ട്രഷററും മകനും വിഷം അകത്തുചെന്ന് മരിച്ചു. വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ അവശരായി കണ്ടെത്തിയ വിജയനും മകൻ ജിജേഷുമാണ് മരണമടഞ്ഞത്

കണ്ണൂർ : വിഷം അകത്തുചെന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും (78) മകൻ ജിജേഷും (38) ആണു മരിച്ചത്. മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ഇരുവരെയും അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.

എൻ.എം.വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയിൽ വീട്ടിനുള്ളിൽ കണ്ടത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ടോടെ ഇരുവരും മരണത്തിന് കീഴടങ്ങിയത്. ദീർഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എൻ.എം.വിജയൻ. സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ മുൻപ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകൻ ജിജേഷ്. ഇയാൾ അവിവാഹിതനാണ്. പരേതയായ സുമയാണ് എൻ.എം വിജയന്റെ ഭാര്യ. മകൻ വിജേഷ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആത്മഹത്യാ ശ്രമമെന്ന വിലയിരുത്തലിൽ വിജയൻ്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയില്ല. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചർച്ചയിൽ നിൽക്കെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. എൻ. എം വിജയൻ വയനാട്ടിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്. മാനസിക വെല്ലുവിളി നേരിടുന്ന ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

Top