കൊച്ചി:ഞങ്ങൾ മാവോയിസ്റ്റുകളല്ല,സിപിഎമ്മിനായി വോട്ട് പിടിക്കാനും പോസ്റ്ററൊട്ടിക്കാനും നടന്നവരാണ്, കോടതിയില്‍ ഹാജരാക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇരുവരും തുറന്നടിച്ചു.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും തള്ളിപ്പറഞ്ഞിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്ത് അന്വേഷിക്കുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അലന്റെയും താഹയുടേയും റിമാന്‍ഡ് കാലാവധി കൊച്ചി എന്‍ഐഎ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ നീട്ടി.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും ത്യശൂരിലെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി. തങ്ങൾ സി.പി.എമ്മിന് വേണ്ടി പ്രവർത്തിച്ചവരാണെന്നും മാവോയിസ്റ്റുകളല്ലെന്നും അലനും താഹയും പ്രതികരിച്ചു. പ്രതികളെ കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയുടെ അപേക്ഷ നൽകി. എന്‍.ഐ.എയുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും.
കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്. തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. എന്‍.ഐ.എ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് കൊച്ചിയിലെ കോടതി കേസ് പരിഗണിക്കുന്നത്.
നിയമ വിദ്യാര്‍ത്ഥിയായ അലനെയും ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ അലനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയത് വന്‍ വിവാദമുണ്ടാക്കി. സിപിഎം അംഗങ്ങളായ ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ പാര്‍ട്ടി ഇരുവരേയും തളളിപ്പറഞ്ഞു.
അലനും താഹയും സിപിഎം പ്രവര്‍ത്തകര്‍ അല്ലെന്നും മാവോയിസ്റ്റുകളാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് വലിയ കോളിളക്കമുണ്ടാക്കി. പരിശോധനകളൊക്കെ നടന്നു കഴിഞ്ഞെന്നും അവര്‍ മാവോയിസ്റ്റുകളാണ് എന്ന് വ്യക്തമായതായും ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞതിന് എതിരെ സബിത മഠത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. അലനും താഹയും പരിശുദ്ധരാണെന്നും തെറ്റ് ചെയ്യാത്തവരാണ് എന്നുമുളള ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ചായ കുടിക്കാന്‍ പോയപ്പോഴല്ല അലനേയും താഹയേയും പിടികൂടിയത് എന്നും അവര്‍ ചെയ്ത കുറ്റം എന്താണ് എന്ന് സമയമാകുമ്പോള്‍ വിശദമായി പറയാം എന്നും പിണറായി പറയുകയുണ്ടായി. മുഖ്യമന്ത്രി തളളിപ്പറഞ്ഞതിനെ കുറിച്ച് രൂക്ഷമായാണ് അലനും താഹയും പ്രതികരിച്ചത്.