അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഭരണകൂട കൊലപാതകങ്ങളെന്ന് രൂപേഷ്

പാലക്കാട്: അട്ടപ്പാടി വനത്തില്‍ ബെന്നിയെ വെടിവെച്ച്കൊന്നത് പൊലീസാണെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് മാവോവാദി നേതാവ് രൂപേഷ് പറഞ്ഞു.ജസ്റ്റിസ് കെ.ടി. തോമസിനെപോലുള്ള നിഷ്പക്ഷരായ ന്യായാധിപരെ അന്വേഷണ കമീഷനായി വെക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടോയെന്ന് രൂപേഷ് ചോദിച്ചു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഭരണകൂട കൊലപാതകങ്ങളാണ്. ആദിവാസികള്‍ക്ക് ഭൂമിയും പട്ടയവും വിതരണം ചെയ്യണം, ചൂഷണം അവസാനിപ്പിക്കണം, നക്സല്‍ ബാരി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും രൂപേഷ് മുഴക്കി.പൊലീസ് വാഹനത്തിനുള്ളില്‍നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി പുറത്തിറങ്ങിയ രൂപേഷ് മാവോയിസം ഭീകരവാദമല്ളെന്നും പശ്ചിമഘട്ട മേഖലയിലെ പോരാട്ടങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി.അട്ടപ്പാടിയിലെ വെടിവെപ്പിനെക്കുറിച്ച് അറിയുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആദ്യം അദ്ദേഹം വ്യക്തമാക്കിയെങ്കിലും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി.

അട്ടപ്പാടി വെടിവെപ്പിന്‍െറ പശ്ചാത്തലത്തില്‍ മാവോവാദി നേതാവ് രൂപേഷിനെ പാലക്കാട് കോടതിയില്‍ ഹാജരാക്കിയത് വന്‍ സുരക്ഷാസന്നാഹത്തോടെയാണ് കോയമ്പത്തൂരില്‍നിന്ന് തണ്ടര്‍ബോള്‍ട്ടുള്‍പ്പെടെ സായുധസേനയുടെ അകമ്പടിയോടെയാണ് രൂപേഷിനെ പാലക്കാട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലത്തെിച്ചത്.
കോടതി പരിസരത്ത് മഫ്തിയിലും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പൊലീസ് പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്തി.രൂപേഷിനെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. രാവിലെ 11.30ന് കോടതിയിലത്തെിച്ച പ്രതിയെ രണ്ട് മണിക്കൂറിനുശേഷമാണ് കൊണ്ടുപോയത്. മുട്ടുവേദനയുണ്ടെന്ന് രൂപേഷ് കോടതിയില്‍ പറഞ്ഞിരുന്നു.
ഇതനുസരിച്ച് ജഡ്ജിയുടെ നിര്‍ദേശപ്രകാരം രൂപേഷിനെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. രൂപേഷിന് അസുഖങ്ങളൊന്നുമില്ളെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതായി ഡിവൈ.എസ്.പി എസ്. ഷാനവാസ് പറഞ്ഞു. ബുധനാഴ്ച കോടതിമുമ്പാകെ പൊലീസ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top