വാഷ്‌റൂമില്‍ പോയ നവവധു തിരിച്ചുവന്നില്ല; ഭര്‍ത്താവിനെ പറ്റിവച്ച് യുവതി മുങ്ങുന്ന ദൃശ്യം സിസിടിവിയില്‍

bride-groom-recipe-for-happy-marriage-five-ingredients

ദില്ലി: ഹണിമൂണ്‍ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് വിമാനത്തില്‍ നിന്നിറങ്ങിയ നവവധു ഭാര്‍ത്താവിനെ പറ്റിച്ച് കടന്നുകളഞ്ഞു. ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി മുങ്ങുകയായിരുന്നു. അനീഷ എന്ന യുവതിയുടെയും സര്‍വേഷിന്റെയും വിവാഹം കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ.

ഭര്‍ത്താവ് സര്‍വേഷിന്റെ കൈവശം പേഴ്സും ഫോണും നല്‍കിയ ശേഷം വാഷ്റൂമിലേക്ക് പോയ യുവതി മടങ്ങി വന്നില്ല. ഒരു മിനിറ്റിനുള്ളില്‍ മടങ്ങിയെത്താമെന്ന് പറഞ്ഞാണ് ഭാര്യ വാഷ്റൂമിലേക്ക് പോയതെന്ന് സര്‍വേഷ് പറഞ്ഞു. നീല സാരി ധരിച്ച അനീഷ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ വാഷ്റൂമിലേക്ക് പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ബുര്‍ഖ ധരിച്ച ഒരു സ്ത്രീ വാഷ്റൂമില്‍ നിന്ന് ഇറങ്ങി വരുന്നതാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്ന അടുത്ത ദൃശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ വി.ഐ.പി പാര്‍ക്കിംഗ് വരെ പോകുന്നതും ഒരു യുവാവുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഷ്റൂമിലേക്ക് പോയ യുവതി വേഷം മാറി മുങ്ങിയതാകാമെന്നാണ് നിഗമനം. യുവതിയുടെ ശരീരപ്രകൃതി അനുസരിച്ച് ബുര്‍ഖ ധരിച്ചത് തന്റെ ഭാര്യ തന്നെയാണെന്ന് സംശയിക്കുന്നതായി ഭര്‍ത്താവ് പറഞ്ഞു. അടുത്ത വിമാനത്തില്‍ ലഖ്നൗവിലേക്ക് പോകുന്നതിനാണ് നവദമ്പതികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്.

Top