കല്യാണസദ്യ ഒരുക്കാന്‍ വെള്ളമില്ല; ആചാരം തെറ്റിച്ച്  വിവാഹം വരന്റെ വീട്ടില്‍ വച്ച്…

കല്യണ സദ്യ ഒരുക്കാന്‍ വെള്ളമില്ലാതെ വന്നപ്പോള്‍ അറ്റകൈ പ്രയോഗവുമായി വധുവിന്റെയും വരന്റെയും വീട്ടുകാര്‍. വധുവിന്റെ വീട്ടില്‍ വച്ചു നടക്കേണ്ട വിവാഹം ഒടുവില്‍ വരന്റെ വീട്ടില്‍ വച്ചു നടത്തുകയായിരുന്നു.

വേടെഗൗഡ സമുദായത്തിലെ പതിവു തെറ്റിച്ചാണ് മരക്കടവില്‍ നാഗേഷിന്റെയും ശോഭയുടെയും വിവാഹം നടന്നത്. പനവല്ലി മിച്ചഭൂമിയിലെ ചിന്നപ്പയുടെയും അമ്മിണിയുടെയും മകളാണ് ശോഭ. ഈസ്റ്റ് മരക്കടവ് കുള്ളക്കരിയില്‍ എങ്കിട്ടന്റെയും അമ്മിണിയുടെയും മകനാണ് നാഗേഷ്. വരനും സംഘവും വധുവിന്റെ വീട്ടിലെത്തി വിവാഹം നടത്തി വരന്റെ വീട്ടിലേക്കു മടങ്ങുകയാണു പതിവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പനവല്ലി മിച്ചഭൂമിയില്‍ വാഹനത്തിലാണ് പ്രദേശവാസികള്‍ കുടിവെള്ളമെത്തിക്കുന്നത്. കല്യാണം ഉറപ്പിച്ചതിനു ശേഷം വരള്‍ച്ച രൂക്ഷമാവുകയും പനവല്ലി കോളനിയിലും പരിസരങ്ങളിലും ജലക്ഷാമം ഏറുകയും ചെയ്തു. നൂറോളം കൂടുംബങ്ങളാണ് ഇവിടെയുള്ളത്.

ഇവിടെ കുടിവെള്ളമെത്തിക്കുന്ന പാല്‍വെളിച്ചം പദ്ധതിയില്‍ പല ദിവസവും വെള്ളമുണ്ടാവാറില്ലെന്ന് വധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. വെള്ളമില്ലാതെ കല്യാണം നടത്തുന്നത് വെല്ലുവിളിയായപ്പോള്‍ കല്യാണം നീട്ടിവയ്ക്കാമെന്നാണ് ആദ്യം ആലോചിച്ചത്. ഈ സാഹചര്യത്തിലാണ് പെണ്‍വീട്ടുകാരുടെ ദുരിതമറിഞ്ഞ് വരനും വീട്ടുകാരും വിവാഹം മരക്കടവില്‍ നടത്താമെന്ന് തീരുമാനിച്ചത്. പനവല്ലിയില്‍ നിന്നു രാവിലെ വാഹനങ്ങളിലെത്തിയ വധുവിനെയും ബന്ധുക്കളെയും വാദ്യമേളങ്ങളുടെയും കാളയുടെയും അകമ്പടിയോടെയാണ് സ്വാഗതം ചെയ്തത്.

Top