വിവാഹിതനായി മണിക്കൂറുകള്‍ക്കകം മുങ്ങേണ്ടിവന്ന കിര്‍മാണി മനോജ്; ടിപി കേസിലെ പ്രതി കല്യാണം കഴിച്ചത് വിവാഹിതയായ രണ്ട് കുട്ടികളുടെ മാതാവിനെ

മാഹി: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിന് മുന്നേ മുങ്ങേണ്ട ഗതികേട് ഉണ്ടായിരിക്കുകയാണ് ടി.പി കൊലക്കേസിലെ പ്രതിയായ കിര്‍ഡമാണി മനോജിന്. കഴിഞ്ഞ ദിവസം വിവാഹിതനായ മനോജ് ജീവിത സഖിയാക്കിയ സ്ത്രീ മറ്റൊരാളിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമാണെന്ന വെളിപ്പെടുത്തലും തുടര്‍ന്ന് പരാതിയും ഉണ്ടായതോടെയാണ് കുഴപ്പങ്ങളുടെ തുടക്കം. കഴിഞ്ഞ ദിവസം പുതുച്ചേരി സിദ്ധാനന്ദ കോവിലില്‍ നിന്നും വിവാഹിതനായ കിര്‍മാണി മനോജിനെതിരെ വടകര കെ.ടി.കെ മുക്കിലെ വെങ്ങരോത്ത് താഴെക്കുനിയില്‍ സാനിത്താണ് പരാതി നല്‍കിയത്.

ബഹറിനില്‍ ജോലി ചെയ്യുന്ന സാനിത്ത്ന്റെ ഭാര്യയാണ് കിര്‍മാണി മനോജിന്റെ നവവധു. പരാതി നേരിട്ട് വടകര ഡി.വൈ. എസ്. പി.ക്ക് യുവാവ് നല്‍കുകയും ചെയ്തു. നിലവില്‍ വിവാഹബന്ധം നിലനില്‍ക്കേ മൂന്ന് മാസം മുമ്പ് തന്റെ ഭാര്യ രണ്ട് മക്കളേയും കൂട്ടി പോയതാണെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായി വിടുതല്‍ വേണമെന്നും തന്റെ എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളെ തിരികെ വേണമെന്നുമാണ് യുവാവിന്റെ പരാതി.

പരാതി പ്രചരിച്ചതോടെയാണ് കിര്‍മാണി മനോജും ഭാര്യയും മുങ്ങി. വടകര ഡി.വൈ. എസ്. പി ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സിഐ. മധുസൂതനനാണ് കേസന്വേഷിക്കുന്നത്. മാഹി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കിര്‍മാണി വിവാഹം കഴിച്ച യുവതിക്ക് ഒരു കുഞ്ഞ് മാത്രമേയുള്ളൂവെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് രണ്ട് കുഞ്ഞുങ്ങളുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. അത് പ്രകാരം സാനിത്തില്‍ നിന്നും വിവാഹ മോചനം നേടാതെ കിര്‍മാണി മനോജിനെ വിവാഹം കഴിച്ച നിമിഷ കുട്ടിയെ വടകര സിഐ. മുമ്പാകെ ഹാജരാക്കിയിരുന്നു.

നിലവില്‍ വിവാഹബന്ധം നിലനില്‍ക്കേ മൂന്ന് മാസം മുമ്പ് തന്റെ ഭാര്യ രണ്ട് മക്കളേയും കൂട്ടി പോയതാണെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായി വിടുതല്‍ വേണമെന്നും തന്റെ എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളെ തിരികെ വേണമെന്നുമാണ് യുവാവിന്റെ പരാതി. ഈ പരാതി പ്രചരിച്ചതോടെയാണ് കിര്‍മാണി മനോജും ഭാര്യയും മുങ്ങിയത്. സിഐ. മധുസൂതനനാണ് കേസന്വേഷിക്കുന്നത്. മാഹി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കിര്‍മാണി വിവാഹം കഴിച്ച യുവതിക്ക് ഒരു കുഞ്ഞ് മാത്രമേയുള്ളൂവെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് രണ്ട് കുഞ്ഞുങ്ങളുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം പുതുച്ചേരി സിദ്ധാനന്ദ് കോവിലില്‍ വെച്ച് വിവാഹിതനായ കിര്‍മാണി മനോജ് ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. രാവിലെ 11 മണിയോടെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും കിര്‍മാണി മനോജിന്റെ വീട്ടിലേക്ക് കൂട്ടമായെത്തി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജ് പരോളിലെത്തിയാണ് വിവാഹിതനായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വീര പരിവേഷം നല്‍കുന്ന കിര്‍മാണിയേയും നവവധുവിനേയും കാണാന്‍ ബന്ധുക്കളേക്കാളേറെ പാര്‍ട്ടി അണികളാണ് എത്തിയത്. ടി.പി. കൊലയെ തുടര്‍ന്ന് ഒളിവില്‍ കഴിയാന്‍ സഹായിച്ച മാഹിയിലെ ഒരു മദ്യ മുതലാളി വന്‍ തോതില്‍ വിവാഹ സല്‍ക്കാരത്തിന് മദ്യമെത്തിച്ച് കഴിഞ്ഞതായും വാര്‍ത്തകളെത്തി. ഇതിനിടെയാണ് വധുവിന്റെ ഭര്‍ത്താവ് പരാതിയുമായെത്തിയത്. ഇതോടെ കിര്‍മാണി ഒളിവിലുമായി.

ഇന്നലെ മുതല്‍ കിര്‍മാണി മനോജ് ജയില്‍ പോകുന്നതു വരെ സല്‍ക്കാരം നടക്കുമെന്നായിരുന്നു വിവരം. സിപിഎം. ന്റെ ഉന്നത നേതാക്കളൊന്നും വധൂവരന്മാര്‍ക്ക് ആശംസ നേരാന്‍ പകല്‍ സമയം എത്തിയില്ല. ഇതിനിടെയാണ് മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശിയായ യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതായാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതിയെ തുടര്‍ന്ന് വിശദമായ മൊഴിയെടുക്കാനായി പരാതിക്കാരെ വിളിച്ചു വരുത്തി. നിലവില്‍ വിവാഹ ബന്ധം നിലനില്‍ക്കവേ മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

സിപിഎം പ്രവര്‍ത്തകരുടെ ആശിര്‍വാദത്തോടെയാണ് മനോജിനായി വധുവിനെ കണ്ടെത്തിയത്. ഇതാണ് ഇപ്പോള്‍ പുലിവാല്‍ കല്യാണമായിരിക്കുന്നത്. കിര്‍മാണി മനോജെന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം നടന്നത് മാഹിയില്‍ നിന്നും 800 കിലോ മീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരിയിലെ സിന്ധാനന്ദന്‍ കോവിലില്‍ വച്ചായിരുന്നു. വിവാദം പേടിച്ച് പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളോട് സിപിഎമ്മിനുള്ള താല്‍പ്പര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടെങ്കിലും ഇഷ്ടം പോലെ പരോള്‍ അനുവദിക്കപ്പെട്ടും ജയില്‍ ഭരിച്ചു കൊണ്ടും സമയം മുന്നോട്ടു നീക്കുകയാണ് മനോജ് അടക്കമുള്ള പ്രതികള്‍.

ടി പി കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജിന് 11 ദിവസത്തെ പരോള്‍ നല്‍കിയാണ് വിവാഹം കഴിപ്പിച്ചത്. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ വധുവെന്നതും ഉയര്‍ത്തിക്കാട്ടി. ടിപിയുടെ നാട്ടുകാരിയെ തന്നെ വധുവായി കിട്ടിയെന്നതിന്റെ ആവേശത്തിലായിരുന്നു മനോജ്.

Latest
Widgets Magazine