രാഹുലിന് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടോ? റൂമില്‍നിന്ന് കേള്‍ക്കുന്ന ശബ്ദം എന്തായിരുന്നു? ശരിക്കും രാഹുല്‍ ദ്രാവിഡിന് എന്താണ് പ്രശ്‌നം?

Rahul-Dravid

മുംബൈ: ക്രിക്കറ്റിനെ ജീവനേക്കാള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ സച്ചിന്‍ എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍, സച്ചിന്‍ മാത്രമല്ല ക്രിക്കറ്റിനെ പൂര്‍ണ സമര്‍പ്പണത്തോടെ സമീപിച്ച ഒരാളുണ്ട്. അത് മറ്റാരുമല്ല രാഹുല്‍ ദ്രാവിഡാണ്. അതിനുള്ള ഉദാഹരണമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നതിന്റെ തലേന്ന് ദ്രാവിഡ് താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും അപരിചിതമായ ശബ്ദങ്ങള്‍ കേള്‍ക്കുക പതിവായിരുന്നു. ഹോട്ടലിലെ മറ്റ് അതിധികള്‍ ഇത് സംബന്ധിച്ച് പല തവണ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതിയും നല്‍കി. ഇതിന് പിന്നിലെ രഹസ്യം ഒരു അഭിമുഖത്തില്‍ രാഹുല്‍ ദ്രാവിഡ് തന്നെ വെളിപ്പെടുത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രി കാലങ്ങളില്‍ താന്‍ മുറിയിലും നെറ്റ് പ്രാക്ടീസ് ചെയ്തിരുന്നതായി ദ്രാവിഡ് വെളിപ്പെടുത്തി. വീട്ടിലും അദ്ദേഹം ഇതേരീതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ദ്രാവിഡിന് ഉറക്കത്തില്‍ നടക്കുന്ന ശീലമുണ്ടെന്നാണ് ഭാര്യ വിജേത കരുതിയിരുന്നത്. നെറ്റ് പ്രാക്ടീസിനായി താരം ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നതാണെന്ന് പിന്നീടാണ് വിജേതയ്ക്ക് മനസിലായതെന്നും രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തി.

Top