വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയത് അഫ്ഗാന്‍ പൗരന്‍; റഹ്‌മാനുള്ള ലകന്‍വാള്‍ യുഎസില്‍ എത്തിയത് അഭയാര്‍ത്ഥിയായി; ആ മൃഗം വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന് സമീപം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു. അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാള്‍ (29) ആണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ച് കൊന്നതെന്ന് യുഎസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം റീസെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ കീഴില്‍, 2021-ലാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസില്‍ എത്തിയത്. യുവാവ് തനിച്ചാണ് അക്രമണം നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നാഷണല്‍ ഗാര്‍ഡിന് നേരെ നടന്ന വെടിവയ്പ്പിനെ ‘ഭീകരാക്രമണം’ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ആ മൃഗത്തിന് വളരെ വലിയ വില നല്‍കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡന്റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് നമ്മുടെ രാജ്യത്ത് പ്രവേശിച്ച ഓരോ അന്യഗ്രഹജീവിയെയും പുനഃപരിശോധിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫരാഗട്ട് വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് 2:15 ഓടെയാണ് വെടിവയ്പ്പ് നടന്നത്. വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ വനിത ഉദ്യോഗസ്ഥയും ഉള്‍പ്പെടുന്നു. വെടിയേറ്റ രണ്ട് രണ്ട് ഗാര്‍ഡുകളുടെയും നില ഗുരുതരമാണ്. മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് റഹ്‌മാനുള്ള ലകന്‍വാളിനെ വെടിവച്ചു കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്കും നിസാര പരിക്കുണ്ട്.

ഫെഡറല്‍ ഓഫീസര്‍മാര്‍ക്ക് നേരെയുള്ള ആക്രമണമായതിനാല്‍ ഫെഡറല്‍ തലത്തില്‍ കേസെടുക്കുമെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. യുഎസ് അധികാര കേന്ദ്രത്തിന് സമീപം അതിക്രമിച്ച് കയറിയാണ് അഭയാര്‍ത്ഥിയായ യുവാവ് സുരക്ഷാ ഭടന്‍മാരെ വെടിവെച്ച് കൊന്നത്. കുടിയേറ്റ- അഭയാര്‍ത്ഥി വിരുദ്ധ നിലപാട് ശക്തമാക്കാനും ഇത് ട്രംപിനെ പ്രേരിപ്പിച്ചേക്കും. മാത്രമല്ല അഫ്ഗാന്‍ കുടിയേറ്റക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ പുനരാലോചിക്കാനും സാധ്യതയുണ്ട്.

 

Top