തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് വിരട്ടുകയൊന്നും വേണ്ടെന്നും നാറുന്ന കഥജ്കള്‍ ഉണ്ടെങ്കില്‍ വെളിപ്പെടുത്തണമെന്നും മഹിളകോണ്ഗ്രസ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. നടത്തിയ ചെറിയാന്‍ഫിലിപ്പ് സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിന്നും പിന്‍മാറി മാപ്പ് പറഞ്ഞ് ഫേയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ വക്കീല്‍നോട്ടീസ് അയയ്ക്കുമെന്നും ബിന്ദുകൃഷ്ണ. കേരളത്തിലെ സ്ത്രീസമൂഹത്തെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ചുള്ളതാണ് ചെറിയാന്‍ഫിലിപ്പിന്റെ പോസ്റ്റ്. പൊതുപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരു നടത്തിയാലും അതു എതിര്‍ക്കപ്പെടേണ്ടതാണ്. വിവാദമായിട്ടും തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നല്‍ക്കുകയാണ്. എല്ലാകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും അതിനെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കേസുകൊടുത്താല്‍ പലതും വെളിപ്പെടുത്തുമെന്ന ഭീഷണി വിലപ്പോകില്ല.ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാമെന്നാണ് ചെറിയാന്‍ഫിലിപ്പ് കരുതുന്നതെങ്കില്‍ അതു നടപ്പില്ല.
സ്ത്രീസമൂഹത്തോട് മാപ്പുപറയാന്‍ തയാറായില്ലെങ്കില്‍ നിയമനടപടിയുമായി മഹിളാ കോണ്‍ഗ്രസ് മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. സീറ്റ് ലഭിക്കാതിരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ ഷര്‍ട്ട് ഊരി സമരം നടത്തിയതിനെപ്പറ്റി ഫേസ് ബുക്കില്‍ പരാമര്‍ശിക്കവേയാണ് ചെറിയാന്‍ ഫിലിപ്പ് വിവാദ പ്രസ്താവന നടത്തിയത്.
“കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാ പരമായ ഒരു സമരമാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്’.
ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പണ്ട് , ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും ഗലീലിയോ പറഞ്ഞപ്പോള്‍ അത് തിരുത്തണമെന്ന് മതമേധാവികള്‍ പറഞ്ഞു – ഞാന്‍ തിരുത്തിയാലും പ്രപഞ്ച സത്യം ഇല്ലാതാവില്ലെന്നു ഗലീലിയോ മറുപടി നല്കി – സുധീരന്‍ പറയുന്നതുപോലെ ഞാന്‍ മാപ്പ് പറഞ്ഞാല്‍ സത്യം മരിക്കുകയില്ല – എ.കെ. ആന്റണി പ്രസിഡന്റും സുധീരന്‍ വൈസ് പ്രസിഡന്റും ആയിരുന്നപ്പോള്‍ ഞാന്‍ കെപിസിസി സെക്രട്ടറിയായിരുന്നു – മാന്യതയുടെ പേരില്‍ കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും ഞാന്‍ പുറത്തു പറഞ്ഞിട്ടില്ല – ആത്മകഥയില്‍ പോലും – കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ വനിതകളെ ചൂഷണം ചെയ്ത എത്രയോ കഥകള്‍ – എന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരും – കോണ്‍ഗ്രസില്‍ ‘ചില’ വനിതകള്‍ എങ്ങനെ സീറ്റ് നേടിയെന്ന നാറുന്ന കഥകള്‍ – അവയെല്ലാം സുധീരനും അറിവുള്ളതാണല്ലോ – ഇവിടെയും ഞാന്‍ കുറ്റപ്പെടുത്തുന്നത് പുരുഷ നേതാക്കളെയാണ് – എന്റെ കൊച്ചനുജത്തിമാരായ ഷാനിമോള്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ദയവായി എന്നെ സ്ത്രീ വിരുദ്ധനാക്കല്ലേ – അവര്‍ക്ക് കുട്ടിക്കാലം മുതല്‍ എന്നെ അടുത്തറിയാമല്ലോ
സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് പരാമര്‍ശിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല – ഒരു സ്ത്രീയെയും ഞാന്‍ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് – സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് – ഈ സാംസ്കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ് – സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമശിച്ചതെന്നുമായിരുന്നു വിശദീകരണം.
വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയതിനെക്കുറിച്ചായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ആദ്യ പോസ്റ്റ്. ഇതിന്റെ ചുവടുപിടിച്ചുണ്ടായ വിമര്‍ശനങ്ങളാണ് വിശദീകരണ പോസ്റ്റുകളിലേക്ക് നശിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകപരമായ ഒരു സമര മാര്‍ഗമാണെന്നും, ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്ക് പണ്ട് സീറ്റു കിട്ടിയിട്ടുണ്ടെന്നുമാണ് ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്.
കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയതിനെക്കുറിച്ചായിരുന്നു പരാമര്‍ശമെങ്കിലും സ്ത്രീകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു. ഫെയ്സ്ബുക്കില്‍ അദ്ദേഹത്തിന്റെ പോസ്റ്റിനു കമന്റായി നിരവധിപ്പേരാണ് വിമര്‍ശനമുന്നയിച്ചത്.