സിറിയ: ഐഎസിനെ ആക്രമിക്കാന്‍ യസീദി യുവതികള്‍ തയ്യാറെടുക്കുന്നു. ഐഎസ് ലൈംഗിക അടിമകളാക്കിയ യുവതികള്‍ തന്നെയാണ് ഐഎസിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നത്.
ഒരിക്കല്‍ ഐഎസില്‍ ലൈംഗിക അടിമകളായിരിക്കുകയും പിന്നീട് രക്ഷപെടുകയും ചെയ്ത യുവതികളാണ് സൈന്യം രൂപീകരിച്ച് തിരിച്ചടിക്കാനൊരുങ്ങുന്നത്. 2014ന് ശേഷം പലപ്പോഴായി ഐ.എസിന്റെ പിടിയില്‍ അകപ്പെട്ട യുവതികളാണ് ഇവര്‍.
മൊസൂളില്‍ ഐ.എസിനെതിരെ പ്രത്യാക്രമണം നടത്താനാണ് ഇവരുടെ നീക്കം. ഖതൂണ്‍ ഖെയ്ദര്‍ എന്ന യുവതിയാണ് സംഘത്തിന്റെ ക്യാപ്റ്റന്‍. ഇറാഖിലെ എല്ലാ ന്യുനപക്ഷങ്ങള്‍ക്കും വേണ്ടിയാണ് തങ്ങളുടെ പേരാട്ടമെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. ക്യാപ്റ്റന്റെ നേതൃത്വത്തില്‍ നൂറോളം യുവതികള്‍ സൈനിക പരിശീലനം നേടിക്കഴിഞ്ഞു. അഞ്ഞൂറോളം യുവതികള്‍ കുടി ഉടന്‍ സംഘത്തില്‍ ചേരും.
അയ്യായിരത്തോളം യസീദി യുവതികളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളായി പിടികൂടിയിരുന്നത്. ഇതില്‍ രണ്ടായിരത്തോളം പേര്‍ പലപ്പോഴായി ഭീകരരുടെ പിടയില്‍ നിന്ന് രക്ഷപെട്ടു. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 3500ഓളം പേര്‍ ഇപ്പോഴും ഐ.എസിന്റെ പിടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷവും യസീദി യുവതികളും കുട്ടികളുമാണ്.