നിര്‍ഭയ കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍; വധശിക്ഷ നടപ്പാക്കാത്തത് ചോദ്യം ചെയ്ത് കത്ത്

ന്യൂഡല്‍ഹി: നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാത്തതെന്തെന്നു ചോദിച്ച് വനിതാ കമ്മിഷന്റെ കത്ത്. തിഹാര്‍ ജയില്‍ അധികൃതര്‍ക്കും സൗത്ത് ജില്ലാ പൊലീസ് മേധാവിക്കുമാണു ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ കത്തയച്ചത്. ഡല്‍ഹി പെണ്‍കുട്ടിയെ സംഘം ചേര്‍ന്നു മാനഭംഗപ്പെടുത്തികൊന്ന പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ച് ആറുമാസത്തിനു ശേഷവും ശിക്ഷ നടപ്പാക്കാത്തത് എന്തുകൊണ്ടെന്നു വ്യക്തമാക്കണമെന്നാണ് ആവശ്യം.

2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിനാണു വസന്ത് വിഹാറില്‍ സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാന്‍ ബസില്‍ കയറിയ ഫിസിയോതെറപ്പി വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിന് ഇരയായത്. ചികിത്സയിലായിരിക്കെ പെണ്‍കുട്ടി മരിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയിലായിരുന്നു. മുഖ്യപ്രതി ഡ്രൈവര്‍ രാം സിങ് 2013 മാര്‍ച്ച് 11നു തിഹാര്‍ ജയിലില്‍ ജീവനൊടുക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാലു പ്രതികളെ തൂക്കിക്കൊല്ലാന്‍ അതിവേഗ കോടതി 2013 സെപ്റ്റംബര്‍ 13നാണു വിധിച്ചത്. ഇതു 2014 മാര്‍ച്ചില്‍ ഹൈക്കോടതി ശരിവച്ചു. മേയില്‍ സുപ്രീം കോടതിയും വധശിക്ഷ വിധിച്ചു. കോടതി വിധിയെത്തി ആറു മാസത്തിനു ശേഷവും ശിക്ഷ നടപ്പാക്കാത്തതെന്തെന്നു ചോദിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി തങ്ങള്‍ക്കു ലഭിച്ചെന്നു വനിതാ കമ്മിഷന്റെ നോട്ടിസില്‍ പറയുന്നു. ആറിനു മുന്‍പു മറുപടി നല്‍കണമെന്നാണു നിര്‍ദേശം.

ആ സാധനം പണയം വച്ചിട്ടല്ല എന്ന് പറഞ്ഞത് സഖാക്കള്‍ നല്ല രീതിയില്‍ അല്ലേ എടുക്കേണ്ടത്‌

Top