വിവാഹിതരായ സ്ത്രീകൾ സ്വയംഭോഗം ചെയ്യുന്നതിന്റെ കാരണം ഇതാണ്…

കൊച്ചി:ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുൾപ്പെടുന്നു.സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു. സ്ത്രീകളിൽ രതിമൂർച്ഛാരാഹിത്യം എന്ന അവസ്ഥയ്ക്കും, പുരുഷന്മാരിൽ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശിക്കപ്പെടാറുണ്ട്.ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൌമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. എന്നാൽ വിവാഹിതരായ ചില സ്ത്രീകൾ സ്വയംഭോഗം ചെയ്യാറുണ്ട്.

പല സ്ത്രീകള്‍ക്കും പങ്കാളിയുമൊത്തുള്ള സെക്‌സില്‍ ലൈംഗികസുഖം ലഭിയ്ക്കാറില്ല. ഇതിനായുള്ള വഴിയാണ് ഇവര്‍ ഇങ്ങനെ ചെയ്യാൻ കാരണം. തങ്ങളുടെ പ്രായത്തെക്കുറിച്ചു ചിന്തിയ്ക്കാതെ, പ്രായമായെന്ന തോന്നലില്ലാതെയിരിയ്ക്കാന്‍ സ്വയംഭോഗം സഹായിക്കുമെന്ന് ഒരു വിഭാഗം സ്ത്രീകള്‍ പറയുന്നു.പല സ്ത്രീകള്‍ക്കും സ്വതന്ത്രമായി തങ്ങളുടെ ലൈംഗികഇഷ്ടങ്ങള്‍ നടത്താനുള്ള വഴിയാണു സ്വയംഭോഗം. ചില സ്ത്രീകള്‍ക്കു ടെന്‍ഷനും സ്‌ട്രെസുമെല്ലാം മാറാനുള്ള വഴിയാണിത്. ചില സ്ത്രീകള്‍ക്കും സ്വന്തം ശരീരത്തിന്റെ അവകാശി തങ്ങള്‍ തന്നെയാണെന്ന ബോധ്യം നല്‍കുന്നതാണ് ഈ മാർഗ്ഗം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top