എം. എ .യൂസഫലി ഒന്നാമത് ; ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 10 മലയാളികള്‍

ദുബായ് :ഇന്ത്യക്കാരില്‍ സമ്പന്നന്‍ മുകേഷ് അംബാനി; മലയാളികളില്‍ യൂസഫലി .ലോകത്തിലെ സമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ഹുറുണ്‍ ഗ്ലോബല്‍ പട്ടികയില്‍ ഇന്ത്യക്കാരില്‍ മുന്നില്‍ .മുകേഷ് അംബാനിയും മലയാളികളില്‍ എം.എ. യൂസഫലിയും ഒന്നാംസ്ഥാനത്ത്. റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ ആകെ ആസ്തി 1,56,000 കോടിരൂപയാണ്
ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികളാണുള്ളത് . ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഏറ്റവും ധനികനായ മലയാളി. ലോകത്തെ ശതകോടീശ്വരന്‍മാരില്‍ അറുനൂറു കോടി ഡോളറിന്റെ സമ്പാദ്യവുമായി 228 -ട്ടാം സ്ഥാനത്താണ് യൂസഫ് അലി .ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ എട്ടാമതാണ് യൂസഫലി. 220 കോടി ഡോളറിന്റെ ആസ്തിയുള്ള ആര്‍.പി.ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണു മലയാളികളില്‍ രണ്ടാമതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു‍.joy-azad-pnc-menon

സണ്ണി വര്‍ക്കി (150 കോടി ഡോളര്‍), ക്രിസ് ഗോപാലകൃഷ്ണന്‍ (150 കോടി ഡോളര്‍), ടി.എസ്. കല്യാണരാമന്‍ (140 കോടി ഡോളര്‍), പി.എന്‍.സി. മേനോന്‍ (120 കോടി ഡോളര്‍), ജോയ്ആലുക്കാസ് (110 കോടി), എസ്.ഡി. ഷിബുലാല്‍ (100 കോടി), എം.ജി. ജോര്‍ജ് മുത്തൂറ്റും കുടുംബവും (100 കോടി), ആസാദ് മൂപ്പന്‍ (100 കോടി) എന്നിവരാണു പട്ടികയില്‍ ഇടം പിടിച്ച മറ്റ് മലയാളികള്‍. ഏകദേശം 1800 കോടി ഡോളറാണ് ഈ പത്തുപേരുടെ മൊത്തം ആസ്തിയായി റിപ്പോര്‍ട്ടില്‍ പറയുന്നത്.yousuf-ali-ravi-pillai-sunny

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിലയന്‍സ് ഗ്രൂപ്പ് തലവന്‍ മുകേഷ് അംബാനിയാണ് ഹുറുണ്‍ ഗ്ലോബലിന്റെ കണക്കനുസരിച്ച് ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സ് ഒന്നാമതുള്ള പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനത്താണ് അദ്ദേഹം. 2600 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യം. ലോകത്തെ നൂറു ശതകോടീശ്വരന്‍മാരില്‍ നാലുപേരാണ് ഇന്ത്യക്കാര്‍. സണ്‍ ഫാര്‍മ ഉടമ ദിലീപ് സാങ്്വി (49–ാം സ്ഥാനം), പല്ലോന്‍ജി മിസ്ത്രി (75) ശിവ് നാടാര്‍ (91) എന്നിവരാണ് ആദ്യ നൂറില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. സൈറസ് പൂനവാല, ഉദയ് കോടക്, അസീം പ്രേംജി എന്നിവരും പട്ടികയിലുണ്ട്.ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ 4.8 ലക്ഷം കോടി രൂപയുടെ സമ്പാദ്യമുള്ള ബിൽ ഗേറ്റ്സുമാണ്.

Top