ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് ഏഴു ലക്ഷം കൊവിഡ് കേസുകൾ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

വാഷിംങ്ടൺ: ലോകം മുഴുവൻ വിറച്ചു നിൽക്കുന്ന കൊവിഡ് പ്രതിസന്ധക്കാലത്തിന് അയവില്ലെന്ന സൂചന വീണ്ടും. വാക്‌സിൻ കണ്ടെത്തി പ്രതിരോധ മരുന്നു വിതരണം സജീവമാക്കിയിട്ടും ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ലെന്നു മാത്രമല്ല, രോഗികളുടെ എണ്ണം ഇപ്പോൾ ലോകത്ത് കുതിച്ചുയരുക കൂടി ചെയ്യുകയാണ്.

കഴിഞ്ഞ ഒരു ദിവസം മാത്രം ലോകത്ത് വിവിധ രാജ്യങ്ങളിലായി ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒമ്പത് കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. 20,01,071 പേർ മരണമടഞ്ഞു.ആറ് കോടി അറുപത്തിഏഴ് ലക്ഷം പേർ രോഗമുക്തി നേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുളളത്. യു എസിൽ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് മൂലം ലോകത്ത് ഏറ്റവും കൂടുതലാളുകൾ മരിച്ചതും അമേരിക്കയിലാണ്. 3.97 ലക്ഷം പേരാണ് മരണമടഞ്ഞത്. ഒരു കോടി നാൽപ്പത് ലക്ഷം പേർ സുഖം പ്രാപിച്ചു.

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,05,28,246 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,14,524 പേർ മാത്രമാണ് ചികിത്സയിലുളളത്. 1.51 ലക്ഷം പേർ മരിച്ചു. 1,01,61,868 പേർ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് എൺപത്തിരണ്ട് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,07,160 പേർ മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേർ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുളള റഷ്യയിൽ മുപ്പത്തിനാല് ലക്ഷം കൊവിഡ് ബാധിതരാണ് ഉളളത്.

Top