യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം; സഭാ വിശ്വാസികള്‍ തെരുവില്‍ ഏറ്റുമുട്ടി

കൊച്ചി:പിറവത്ത് യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം ഇരു സഭകളിലേയും വിശ്വാസികള്‍ തെരുവില്‍ പരസ്പരം ഏറ്റുമുട്ടി. പിറവം പള്ളിക്കേസിലെ സുപ്രിംകോടതി വിധി വന്നതിനു പിന്നാലെയാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ദീര്‍ഘനാളായി എറണാകുളം വരിക്കോലി പള്ളിയെ ചൊല്ലി സംഘര്‍ഷം തുടരുകയായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് പള്ളി ആര്‍ഡിഓ താല്‍ക്കാലികമായി പൂ്ട്ടുകയായിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടായിരുന്നു ആര്‍ഡിഒയുടെ നടപടി. കഴിഞ്ഞ വര്‍ഷം ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഇതേപള്ളിയിലെ വികാരിയായ ബിജു ഏലിയാസിന് മര്‍ദ്ദനമേറ്റിരുന്നു.

ഇതിനു പിന്നാലെ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്ക ബാവയെ തടഞ്ഞു വെക്കുകയും ചെയ്തു. നിലവിലെ സുപ്രീംകോടതി വിധിപ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുവദിക്കപ്പെട്ട പള്ളികളിലൊന്നാണ് വരിക്കോലി പള്ളി. പള്ളിയിലെ അന്തോഖ്യ സിംഹാസനത്തിന്റെ ചിഹ്നം പെയിന്റടിച്ച് മറച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്കു തുടക്കം. ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി പള്ളി തുറന്നുകൊടുക്കണമെന്ന വിധിവന്നതാണ് സംഘര്‍ഷത്തിന് വീണ്ടും വഴിയൊരുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top