‘ഓം’ ഏതെങ്കിലും മതത്തിന്റെ ചിഹ്നമല്ല: യേശുദാസ്

തിരുവനന്തപുരം: ഓം ഏതെങ്കിലും മതത്തിന്റെ ചിഹ്നമല്ലെന്ന് ഗായകന്‍ കെ ജെ യേശുദാസ്. അ, ഉ, മ് എന്നി മൂന്ന് സ്വരങ്ങളുടെ സംഗമമാണ് ഓം എന്ന പ്രണവാക്ഷരം.ഇത് ശബ്ദത്തിന്റെ തുടക്കമാണെന്നും ഗാന്ധി ജയന്തി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പ്രസംഗത്തിനിടെ യേശുദാസ് ഓര്‍മ്മിപ്പിച്ചു.

ഓം ഒരു മതത്തിന്റെയും സ്വന്തമായ വാക്കല്ല. ഒരു ശിശു അമ്മ എന്ന് ഉച്ചരിക്കുന്നത് ഈ സ്വരങ്ങളെ സംഗമിപ്പിച്ചാണെന്നും യേശുദാസ് പറഞ്ഞു. വയലാര്‍ രാമവര്‍മ്മ രചിച്ച കര്‍മയോഗി എന്ന ഗാന്ധിക്കവിത ആലപിച്ചാണ് യേശുദാസ് ഗാന്ധിജിക്ക് പ്രണാമമര്‍പ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top