യുവതിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി;ഇരയെ പ്രതി വിവാഹം കഴിച്ചു പ്രസവശേഷം കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു

ബെറേലി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പ്രസവശേഷം കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു. ഉത്തര്‍പ്രദേശിലെ ബറയ്‌ലിയിലാണ് സംഭവം.എംബ്രോയിഡറി ജോലികള്‍ ചെയ്യുന്ന ഷാവേസ് എന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.

എന്നാല്‍ സംഭവം പുറത്തറിയുകയും നാട്ടുകാര്‍ യുവതിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തതോടെ മറ്റു നിവൃത്തിയില്ലാതെ യുവാവിന് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ യുവതി പ്രസവിച്ചതോടെ കുഞ്ഞിനെ സംരക്ഷിക്കാന്‍ കൂട്ടാക്കാത്ത ഇയാള്‍ മക്കളില്ലാത്ത ദമ്പതികള്‍ക്ക് 25,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

പിന്നീട് ഇയാളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന നിരന്തരപീഡനത്തെ തുടര്‍ന്ന് വിവാഹമോചനം നേടിയ യുവതി മകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കയാണ്. യുവാവ് ഏഴു മക്കളുള്ള മറ്റൊരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

2014 ല്‍ നടന്ന ബലാത്സംഗ സംഭവത്തില്‍ സമൂഹത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവതിയെ വിവാഹം കഴിച്ച ഇയാള്‍ രണ്ടു തവണ ഇവരെ ഉപേക്ഷിച്ചിരുന്നു.2013 ലായിരുന്നു ഇരുവരും പരിചയപ്പെട്ടത്. തുണിയുമായി ബന്ധപ്പെട്ട വ്യാപാരം നടത്തിയിരുന്ന യുവാവ് ഇടയ്ക്കിടെ വീട്ടില്‍ വരികയും പിന്നീട് പ്രണയത്തിലാകുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗര്‍ഭിണിയായതോടെ ഒഴിഞ്ഞുമാറിയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്താനും തുടങ്ങി. എന്നാല്‍ യുവതി പോലീസില്‍ പരാതി നല്‍കുകയും വിഷയത്തില്‍ നാട്ടുകാര്‍ ഇടപെടുകയും ചെയ്തതോടെ യുവാവിന് യുവതിയെ വിവാഹം കഴിക്കേണ്ടി വന്നു.

പിന്നീട് ബലാത്സംഗത്തിന്റെ ഫലമായി പിറന്ന കുഞ്ഞിനെ ജനിച്ചു വീണപ്പോള്‍ തന്നെ ഇയാള്‍ 25,000 രൂപയ്ക്ക് വിറ്റെന്നാണ് യുവതിയുടെ പരാതി. പിന്നീട് ഇവരെ ഉപേക്ഷിക്കാന്‍ യുവാവ് ശ്രമിക്കുകയും ഏഴു കുട്ടികളുടെ പിതാവായ ഒരു മദ്ധ്യവയസ്‌ക്കനെ വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അയാളില്‍ നിന്നും രക്ഷപ്പെട്ട് വന്ന ശേഷം കഴിഞ്ഞ ജൂണില്‍ യുവതി പോലീസില്‍ പരാതി സമര്‍പ്പിച്ചപ്പോള്‍ പോലീസ് നടപടി പേടിച്ച് യുവാവ് വീണ്ടും ഇവരെ സ്വീകരിക്കുകയും വീണ്ടും കാര്യങ്ങള്‍ പഴയത് പോലെയാക്കുകയും ചെയ്തു. ഒടുവില്‍ സഹികെട്ടാണ് യുവതി വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top