ആധാറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: ഇത് ലാസ്റ്റ് ചാൻസാണ് .   ആധാറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ട്വിറ്റര്‍ വഴി ഇന്ന് നല്‍കിയ അറിയിപ്പ് പ്രകാരം നിലവില്‍ പാന്‍ കാര്‍ഡുകളുള്ള എല്ലാവരും ഓഗസ്റ്റ് 31ന് മുമ്പ് അത് ആധാറുമായി ബന്ധിപ്പിക്കണം.

ഇങ്ങനെ ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അടക്കം മറ്റൊരു കാര്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് നേരത്തെ കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ അപ്രതീക്ഷിതമായി അഞ്ച് ദിവസം കൂടി നീട്ടി നല്‍കുകയും ചെയ്തു

Top