നമ്മുടെ മുത്ത് മറ്റൊരു ഗാനവുമായി എത്തി; മുത്തേ പൊന്നേ പിണങ്ങല്ലേ..എങ്ങനെ മറക്കാനാകും; പുതിയ പാട്ടും സ്ത്രീകള്‍ക്കുവേണ്ടി

51377_1470805966

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ കള്ളു കുടിയാനായി എത്തി ഏതാനും രംഗങ്ങള്‍ കൊണ്ട് ജനങ്ങളെ കൈയ്യിലെടുത്ത അരിസ്റ്റോ സുരേഷ് വീണ്ടും കിടിലം ഗാനവുമായെത്തി. ചിത്രത്തിലെ മുത്തേ പൊന്നേ പിണങ്ങല്ലേ…എന്ന ഗാനത്തിന് കിട്ടിയ കൈയ്യടി കുറച്ചൊന്നുമല്ല. മറ്റൊരു ഹിറ്റുമായിട്ടാണ് അരിസ്റ്റോ സുരേഷിന്റെ വരവ്.

പെണ്ണായ പെണ്ണുങ്ങള്‍..എന്നു തുടങ്ങുന്ന ആല്‍ബം സ്ത്രീകള്‍ക്കുവേണ്ടിയാണ്. അരിസ്റ്റോ സുരേഷ് എഴുതി ഇണമിട്ട വീഡിയോ ആല്‍ബമാണിത്. സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവര്‍ക്ക് നഷ്ടമായ നന്മകളും വിഷയമായ പാട്ടാണ് സുരേഷ് ഈ ആല്‍ബത്തില്‍ അവതരിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡി.സി മീഡിയ ലാബ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.സഞ്ജീവ് എസ് പിള്ള, ഇ.വി വിനീത് എന്നിവരാണ് ഈ ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍. ബാങ്ക് ഉദ്യോഗസ്ഥയായ ജോസ്‌ന ജോസ്, വിദ്യാര്‍ത്ഥിനിയായ ആര്യ ബിജു, അപ്പു സതീഷ്, മുഹമ്മദ് നിസാം, മാദ്ധ്യമപ്രവര്‍ത്തകരായ എസ് ശിവപ്രിയ, അജയ് കൃഷ്ണ, അഖില്‍ അശോഖ് എന്നിരാണ് അഭിനയിച്ചിരിക്കുന്നത്.

അരിസ്റ്റോ സുരേഷിന്റെ ജീവിതവും പാട്ടുകളും കൂട്ടിച്ചേര്‍ത്ത് ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന പുസ്തകവും പുറത്തിറങ്ങും. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഉണ്ണി ആറാണ്.

Top