വിജിലന്‍സിന്റെ സല്‍പേരിന് കളങ്കം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല:സ്ഥാനമൊഴിയുന്നു വിന്‍സന്‍ എം പോള്‍ അവധിയിലേക്ക്

തിരുവനന്തപുരം:ബാര്‍കോഴ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവായതോടെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു സര്‍ക്കാറിനു കത്തു നല്‍കി. തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചു.ബാര്‍ കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ വാദങ്ങള്‍ തള്ളിയാണ് മാണിക്കെതിരെ ഇന്നു കോടതി വിധി പ്രസ്താവം നടത്തിയത്.അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തള്ളി മാണിയെ കുറ്റവിമുക്തനാക്കുന്നതിന് നിയമോപദേശം തേടിയതിന് കോടതിയില്‍ വിശദീകരണം നല്‍കുകയും വിശ്വാസ്യത നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ നിലപാട് തള്ളിയ കോടതി വിധി കനത്ത തിരിച്ചടിയാണെന്ന് ബോധ്യപ്പെട്ടാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കുന്നത്. തത്സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഫോണില്‍ വിളിച്ച് അറിയിച്ചു. നവംബര്‍ 30ന് സര്‍വീസ് കാലാവധി അവസാനിക്കാനിരിക്കേയാണ് അവധിയില്‍ പ്രവേശിക്കാന്‍ വിന്‍സന്‍റ് എം. പോള്‍ തീരുമാനിച്ചത്.bar-bribe-case
വിജിലന്‍സിന്റെ സല്‍പേരിന് കളങ്കം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്ഥാനമൊഴിയുന്നതിനോട് വിന്‍സെന്‍റ് എം. പോള്‍ പ്രതികരിച്ചു. ബാര്‍ കേസിന്റെ അന്വേഷണത്തില്‍ ഒരു ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദ​മോ ഇടപെടലോ ഉണ്ടായിട്ടിട്ടി. വിജിലന്‍സി​ന്റെ സത്പേരിന് ഒരു മങ്ങലും ഉണ്ടാകാന്‍ പാടില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് സ്വമേധയാ ഒഴിയുകയാണെന്നും അദ്ദേഹം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. കേസില്‍ കോടതി വിധി വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മേധാവിയെന്ന നിലയില്‍ തന്നെ വ്യക്തിപരമായോ ഔദ്യോഗികമായോ ഒരു തരത്തിലും ബാധിക്കുന്നതല്ല. കേസില്‍ സത്യവും നീതിയും പുലരുന്നതിനൊപ്പം ജനങ്ങളുടെ വിശ്വാസ്യതയും പ്രധാനമാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
സുതാര്യതയ്ക്കായി ചില സമയങ്ങളില്‍ മാറിനില്‍ക്കേണ്ടിവരും. ധാര്‍മ്മികതയുടെ പേരിലാണ് മാറിനില്‍ക്കുന്നത്. എന്നാല്‍ തെറ്റു ചെയ്യാത്തതിനാല്‍ കുറ്റബോധം തോന്നുന്നില്ലെന്നും വിന്‍സെന്‍റ് എം. പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Top