ചുവന്ന മുളക് കൊണ്ടുണ്ടാക്കിയ ഹോട്ട് സോസ് ബാത്ത്ടബ്ബില്‍ നിറച്ച് ഒരുഗ്രന്‍ കുളി

1250 കുപ്പി ഹോട്ട് സോസില്‍ സെമ്രെ കാന്‍ഡറിന്റെ കുളി. ചുവന്ന മുളക് കൊണ്ടുണ്ടാക്കിയ ഹോട്ട് സോസ് ബാത്ത്ടബ്ബില്‍ നിറച്ച് അതില്‍ കുളിക്കുന്ന രസകരമായ വീഡിയോയാണ് യുട്യൂബില്‍ തരംഗമായത്.

ചോക്ലേറ്റിലും ഓറിയോ ബിസ്‌കറ്റിലും കുളിച്ച് ആളുകളെ അതിശയിപ്പിച്ച കാന്‍ഡറിന്റെ അടുത്ത കുളി രസകരമായിരിക്കുകയാണ്. 1250 കുപ്പി ഹോട്ട് സോസാണ് ഇതിനായി ഉപയോഗിച്ചത്. കാലാവധി കഴിഞ്ഞ സോസുകളാണ് ഇതിനുപയോഗിച്ചത്. സോസ് മാത്രമല്ല അതില്‍ ചുവന്ന മുളകുകള്‍ വിതറുകയും ചെയ്തു.

പിന്നീട് അതില്‍ ഇറങ്ങി കുളിക്കുന്ന കാന്‍ഡര്‍ സോസില്‍ മുങ്ങാംകുഴി ഇടുന്നു. കാന്‍ഡറിന്റെ വീഡിയോ ദൃശ്യം കാണുന്നവര്‍ അതിശയിച്ച് മൂക്കത്ത് വിരല്‍ വെച്ചുപോകും. ചുവന്ന സോസില്‍ കുളിക്കുന്ന വീഡിയോ യൂട്യൂബില്‍ അപലോഡ് ചെയ്തിട്ടുണ്ട്.

Latest
Widgets Magazine