സന്യാസിയുടെ വേഷത്തിലെത്തി സൂപ്പര്‍ ബാറ്റിങുമായി കുട്ടികളെ ഞെട്ടിച്ച് ക്രിക്കറ്റ് താരം

സന്യാസിയുടെ വേഷത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത മെയ്‌ക്കോവറിലായിരുന്നു ആ സുപ്പര്‍ ക്രിക്കറ്റര്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന മുംബൈയിലെ മൈതാനത്തിലെത്തിയത്. പ്രായമായ സന്യാസി അദ്യം കുട്ടികളോട് ക്രിക്കറ്റ് എങ്ങനെയാണ് കളിക്കുന്നതെന്ന് ചോദിച്ചു, പിന്നീട് കൂടെ കളിപ്പിക്കാമോ എന്നായി ആവശ്യം കുട്ടികള്‍ ഇത് സമ്മതിച്ചു. എന്നാല്‍ സന്യാസിയുടെ ബാറ്റിങ് കണ്ട് കുട്ടികള്‍ അന്തം വിടുകയായിരുന്നു. സന്യാസിയുടെ ബാറ്റിംഗ് കണ്ട് അമ്പരന്ന് നിന്ന കുട്ടികള്‍ക്ക് മുന്നില്‍ സ്റ്റംമ്പും പിഴുതെടുത്ത് സന്യാസി തന്റെ യഥാര്‍ത്ഥ രൂപത്തില്‍ എത്തി. തങ്ങളുടെ മുന്നിലെത്തിയ സന്യാസി ഓസിസ് താരം ബ്രെറ്റ് ലീയാണെന്ന് മനസിലാക്കിയ കുട്ടികള്‍ സന്തോഷത്തോടെ ചുറ്റും കൂടുകയായിരുന്നു. ഒടുവില്‍ എല്ലാവര്‍ക്കും ഓട്ടോഗ്രാഫും നല്‍കിയാണ് ബ്രെറ്റ് ലീ മടങ്ങിയത്. 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രെറ്റ് ലീ ഇപ്പോള്‍ അഭിനയവും സംഗീതവും ഒക്കെയായി തിരക്കിലാണ്. മാത്രമല്ല നിലവില്‍ ഐപിഎല്‍ കമന്റേറ്റര്‍ കൂടിയാണ് അദ്ദേഹം.

Latest