കടപ്പുറത്ത് പാതിരിമാരുടേത് മുതലക്കണ്ണിർ;25 ലക്ഷം രൂപ നഷ്ടപരിഹാരം , ആശ്രിതർക്ക് ജോലി , പാതിരിമാർ മൃതദേഹം വെച്ചുവിലപേശുന്നത് ഹിഡൻ അജണ്ടയുമായി

കൊച്ചി:കത്തോലിക്കാ സഭയുടെ ഇരട്ടത്താപ്പിനെതിരെ ജനരോക്ഷം ശക്തമാകുന്നു .  ഒാഖി ദുരന്തത്തെ തുടർന്ന് പൂന്തുറയില്‍ നിന്ന് കാണാതായ ജസ്റ്റിന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ പ്രായം 16 വയസാണ്. അനവധി വിഭ്യാഭ്യാസ സ്ഥാപനങ്ങളും സമ്ബത്തുമുള്ള സഭയുണ്ടായിട്ടും എന്തുകൊണ്ടാണ് ജസ്റ്റിന് കടലില്‍ പോകേണ്ടി വന്നു? 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് ജോലിയും മക്കള്‍ക്ക് ജോലിയും ഉള്‍പ്പെടെ മികച്ച നഷ്ടപരിഹാര പാക്കേജ് നല്‍കിയിട്ടും സഭ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ നോക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയല്ല. ഓഖി ദുരന്തത്തില്‍ ലത്തീന്‍ സഭയുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധവുമായി സഭയിലെ ഒരു വിഭാഗം. സഭാ നേതൃത്വത്തിന്റെ ഇരട്ടത്താപ്പുകളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.ഫെയ്സ്ബുക്ക് പോസ്റ്റുലൂടെ ചൂണ്ടിക്കാട്ടിയത് ചർച്ചയാവുകയാണ്.ക്രിസ്തുവിനെ വിട്ടു കാശാക്കാൻ ഇറങ്ങിയ ചില ഇരുട്ടിന്റെ ശക്തികളുടെ സ്ത്രീ പീഡനവും അഴിമതിയും ലൈംഗിക അരാജകത്വവും കത്തോലിക്കാ സഭയെ വേട്ടയാടുന്നു .യാതൊരു നിയന്ത്രണവും ഇല്ലാതെ പൊതു സമൂഹത്തിൽ പൊതുജനത്തെയും വിശ്വാസികളെയും പ്രതിസന്ധിയിലാക്കുന്ന ധ്യാനഗുരുക്കന്മാർ ചാകര കണ്ണുമായി യൂറോപ്പിൽ തമ്പടിച്ച്  ‘ഭയത്തിന്റെ വചനവുമായി ഇറങ്ങിരിക്കുന്നു .അവർ പുറത്തുവിടുന്ന വിഷം സഹിക്കാതെ -തടയാതെ അധികാരികളും .സ്വയം ഭോഗം ചെയ്യുന്നവർക്ക് മന്ദബുദ്ധി പിള്ളേർ ഉണ്ടാകുന്നു എന്ന് ഒരു വൈദികന്റെ കണ്ടെത്തൽ .ബുദ്ധിമാന്ദ്യമായി ജനിക്കുന്ന കുഞ്ഞുങ്ങളേയും മാതാപിതാക്കളേയും അവഹേളിക്കുന്ന ഒരു വൈദികന്റെ വിവാദ പ്രസംഗത്തിനെതിരെ ജന രോഷം അതി ശക്തമായിരിക്കുന്നു. സഭയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സഭ  അധികാരികളുടെ നയവും പൊതുജന മദ്ധ്യത്തിൽ പ്രതിഷേധം ശക്തമായിരിക്കുമ്പോൾ അത് മറക്കാനാണ് ഓഖി വിവാദവുമായി പാതിരിമാർ രംഗത്ത് എത്തിരിക്കുന്നതെന്നും ആരോപണം ഉണ്ട്.

ഫേസ് ബുക്ക് പോസ്റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ ആദ്യ മന്ത്രിസഭക്കെതിരെ സഭ ഇളക്കിവിട്ട് വിമോചന സമരം ആസൂത്രണം ചെയുംബോള്‍ സഭക്ക് വേണ്ടി ചാവേര്‍ ആയതും ഇതേ കരയിലെ മല്‍സ്യത്തൊഴിലാളികളായിരുന്നു എന്ന് ഓര്‍ക്കണം . അത് കഴിഞ്ഞിട്ട് 55 വര്‍ഷം കഴിഞ്ഞു . ഇന്നും മല്‍സ്യത്തൊഴിലാളി സഭാ മക്കളുടെ ജീവിതം അതുപോലെ തന്നെ , (അതെ മല്‍സ്യത്തൊഴിലാളികള്‍ മാത്രം )എന്നിട്ടിപ്പോഴും ഒരു 16 വയസുകാരനു വരെ അവന്റെ വിദ്യാഭ്യാസം എല്ലാം ഉപേക്ഷിച് ജീവിതം പുലര്‍ത്താന്‍ കടലില്‍ പോകേണ്ടീവരുന്നു . സഭ ഇവര്‍ക്ക് വേണ്ടീ ഇത്ര വര്‍ഷമായിട്ടും ഒന്നും ചെയ്തിട്ടില്ല .എറണാകുളം ജില്ലയിലെ ഏറ്റവും ശക്തരായ സമുധായം ഏതാന്നറിയാമൊ ? അത് ലത്തീന്‍ സഭയായ വരാപ്പുഴ അതിരൂപതയാണ് എറണാകുളത്തെ ഏറ്റവും പ്രശസമായ സെന്റ് ആല്‍ബര്‍ട്ട്സ് , സെന്റ് പോള്‍സ് , അക്വിനാസ് ഉള്‍പ്പെടെ ഗ്ലാമര്‍ കോളേജുകള്‍ സഭയുടെയാണ്.ഒരു രാഷ്ട്രീയ പാമ്ബര്യവും ഇല്ലാത്ത കോളേജ് അധ്യാപകനായ കെ.വി തോമസിനെ എറണാകുളത്തിന്റെ എംപി യും കേന്ദ്രമന്ത്രിയുമാക്കുന്നു , ഡൊമിനിക് പ്രസന്റേഷനെ സംസ്ഥാന മന്ത്രിയാക്കുന്നു.FR DOMINIC VALAMNAL

എറണാകുളം ജില്ലയിലെ ഏറ്റവും ശക്തമായ പ്രഷര്‍ ഗ്രൂപ്പാണു ലത്തീന്‍ സഭയായ വരാപ്പുഴ രൂപത .
എന്നാല്‍ എറണാകുളം ജില്ലയിലെ ഏറ്റവും പിന്നോക്കക്കാര്‍ ആരാന്ന് അറിയാമൊ ? അതും ഇതേ ലത്തീന്‍ സഭയുടെ അംഗങ്ങള്‍ തന്നെയാണു !! എറണാകുളം ജില്ലയില്‍ പട്ടികജാതി വിഭാഗത്തേക്കാള്‍ പിന്നോക്കമാണു ചെല്ലാനം മുതല്‍ മുനംബം വരെയുള്ള മേഖലയിലെ മല്‍സ്യത്തൊഴിലാളികളായ ലത്തീന്‍ സഭാ മക്കള്‍ !! അവിശ്വസനീയമായി തോന്നുന്നുവല്ലെ ? ചെല്ലാനവും , കണ്ണമാലിയിലും , വൈപ്പിനിലുമെല്ലാമുള്ള കൃസ്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണു ജില്ലയിലെ ഏറ്റവും പിന്നോക്കക്കാര്‍കേരളത്തിലെ തന്നെ ഏറ്റവും സ്വാധീന ശക്തിയുള്ള വരാപ്പുഴ അതിരൂപതയിലെ മല്‍സ്യത്തൊഴിലാളികളായ സഭാ മക്കള്‍ എന്നും സഭക്ക് വേണ്ടിയുള്ള ചാവേറുകള്‍ മാത്രമാണു .  pathiri ockhiഇന്ത്യയിലെ തന്നെ ഏറ്റവും സംബന്ന മതവിഭാഗമായ കത്തോലിക്ക സഭയുടെ ഭാഗമാണു ഇതേ മല്‍സ്യത്തൊഴിലാളികള്‍ എന്നത് നമ്മുടെ ചിന്തകള്‍ക്കും അപ്പുറമുള്ള യാഥാര്‍ത്ത്യമാണു .
1959 ല്‍ ഇ എം എസ് സര്‍ക്കാരിനെ നിലത്തിറക്കാന്‍ സഭക്ക് ചാവേറുകളായി മല്‍സ്യത്തൊഴിലാളികളെ വേണമായിരുന്നു . ഇന്ന് 2017 ല്‍ പിണറായി മന്ത്രിസഭക്കെതിരെ നില്‍ക്കാനും സഭക്ക് ഇതേ മല്‍സ്യത്തൊഴിലാളികളെ തന്നെ വേണം .മല്‍സ്യത്തൊഴിലാളി സഭാമക്കള്‍ ആണെങ്കില്‍ അറുപത് വര്‍ഷം മുന്‍പ് കേരളം രൂപം കൊണ്ടാ ആതേ കാലത്തില്‍ തന്നെയാണു ഇപ്പോഴും , അതേ ജീവിത നിലവാരത്തില്‍ തന്നെ .
16 വയസുകാരന്‍ ജസ്റ്റിന്‍ കടലില്‍ നിന്ന് തിരിചു വന്നില്ല എന്നതിന്റെ അത്രയും ഗുരുതരമാണു , സഭാമക്കളായ കുരുന്നുകള്‍ വരെ വിദ്യാഭ്യാസം ഉപേക്ഷിച് കടലില്‍ പോകേണ്ടി വരുന്നു എന്നതും .
തമിഴ്നാട്ടിലെ മല്‍സ്യത്തൊഴിലാളികള്‍ കേരള പാക്കേജ് നടപ്പിലാക്കണം , കേരള സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വിളിക്കണം എന്നത് കവിഞ്ഞ് ഇപ്പോള്‍ അവരുടെ ഗ്രാമത്തെ കേരളത്തോട് ചേര്‍ക്കണം എന്ന് വരെ ആയി കാര്യങ്ങള്‍. ഇവിടെ ആണെങ്കിലൊ , പാതിരിമാര്‍ മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം വെചുകൊണ്ട് വിലപേശല്‍ നടത്തുന്നു . മൃതദേഹവുമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തും എന്നാണു ഭീഷണി .
25 ലക്ഷം രൂപ നഷ്ടപരിഹാരം , ആശ്രിതര്‍ക്ക് ജോലി , പരിക്കേറ്റവര്‍ക്ക് 5 ലക്ഷം , സൗജന്യ റേഷന്‍ , സൗജന്യ തുടര്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുനരധിവാസ പാക്കേജ് നടേപ്പാക്കിയ സര്‍ക്കാരിനെ ലത്തീന്‍ സഭ ഭീഷണിപ്പെടുത്താന്‍ നോക്കുന്നത് മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയല്ല എന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകാം . സഭയുടെ മറ്റു താല്‍പര്യങ്ങള്‍ മല്‍സ്യത്തൊഴിലാളികളെ മുന്നില്‍ നിറുത്തി വില പേശി വാങ്ങുന്നു , എന്ന് മാത്രം .

സര്‍ക്കാര്‍ മാന്യമായ നഷ്ടപരിഹാരം നടപ്പിലാക്കി . ഇനി സഭ ദുരന്തത്തിനിരയാവര്‍ക്ക് എന്ത് കൊടുക്കുന്നുണ്ട് എന്ന് വ്യക്തമാക്കണം .സഭയുടെ സ്ഥാപനങ്ങളില്‍ ദുരന്തത്തിനിരയാവര്‍ക്ക് ജോലി നല്‍കുമൊ ?മരിച സഭാ വിശ്വാസികളുടെ മക്കളെ ചെറുപ്രായത്തില്‍ കടലില്‍ വിടാതെ നിങ്ങള്‍ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസം നല്‍കുമൊ ? തൊഴില്‍ ഉപകരണങ്ങള്‍ സഭ നല്‍കുമൊ ?
ഇന്ത്യയിലെ ഏറ്റവും സംബന്നമായ കത്തോലിക്കാ സഭ വിചാരിച്ചാല്‍ നിസാരമായി നടപ്പിലാക്കാം . പക്ഷെ അവര്‍ വിചാരിക്കില്ല എന്ന് മാത്രം . കാരണം ഇവരെല്ലാം വിദ്യാഭ്യാസം നേടി രക്ഷപെട്ടാല്‍ പിന്നെ സഭക്ക് വേണ്ടി തെരുവിലിറങ്ങാന്‍ വേറെ ആരു വരും ?അതുകൊണ്ട് തന്നെ ഇനിയും ഇവിടെ പതിനാലും പതിനാറും വയസുള്ള കൃസ്ത്യന്‍ മനുഷ്യത്തൊഴിലാളികള്‍ ഉണ്ടാവും . ജസ്റ്റിന്‍മാര്‍ ഉണ്ടാവേണ്ടത് സഭയുടെ മാത്രം ആവശ്യമാണല്ലൊ .
NB: തമിഴ് നാട്ടില്‍ തെരുവിലിറങ്ങിയ മല്‍സ്യത്തൊഴിലാളി സമരം ഉല്‍ഘാടനം ചെയ്ത തൂത്തൂര്‍ ഫെറോന വികാരി ഫാ. ആന്‍ഡ്രൂസ് ഗോമസ് പറഞ്ഞത് ‘ കേരള മാതൃകയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും പ്രത്യേക പാക്കേജും നടപ്പാക്കണമെന്നാണ് . തമിഴ്നാട്ടില്‍ ഒരു രക്ഷാപ്രവര്‍ത്തനവും നടക്കുന്നില്ലെന്നാണ് ഫാ. ആന്‍ഡ്രൂസ് ഗോമസ് പറഞ്ഞത്.

Top