പതിനാറു വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ഗര്‍ഭിണിയാക്കിയ ചാര്‍ലി ചാപ്ലിന്‍; ബാലപീഡനത്തിന്റെ ചരിത്രം വിശദമാക്കുന്ന പോസ്റ്റ് വൈറലാകുന്നു

ബാലപീഡകരായ താരങ്ങളെ മാതൃകയെന്ന രീതിയില്‍ ചിത്രീകരിക്കരുതെന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ചാര്‍ലി ചാപ്ലിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ബാലപീഡനത്തിന്റെ ചരിത്രം വിശദീകരിച്ചാണ് സലിം രാജ് എന്ന വ്യക്തി പോസ്റ്റ് എഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിങ്ങളുടെ പരിചയത്തിലൊരാളുണ്ട്. ആൾ, ഒരു സീരിയൽ പീഡോഫയിലാണ്‌. ഒന്നിലധികം തവണ പതിനാറു വയസ്സോളമുള്ള പെൺകുട്ടികളെ ഗർഭിണിയാക്കിയയാളാണ്. റേപ്പിനു അകത്തുപോവും എന്നായപ്പോൾ തന്ത്രപൂർവ്വം ഈ പെൺകുട്ടികളെയൊക്കെ അയാൾ വിവാഹം കഴിച്ചിരുന്നു. ജെയിലിനേക്കാൾ നല്ലത് വിവാഹമാണെന്നു അയാൾ പറഞ്ഞിരുന്നതായി നിങ്ങൾക്കറിയാം. അങ്ങനെ വിവാഹം കഴിച്ച ആദ്യത്തെ പെൺകുട്ടി ലീഗൽ ഏയ്ജായപ്പോൾ വിവാഹ മോചനം നേടി രക്ഷപ്പെട്ടിരുന്നു. അപ്പോഴാണ് അയാൾ അടുത്ത പെൺകുട്ടിയെ “സംഘടിപ്പിക്കുന്നത്”. ഈ രണ്ടാമത്തെ ആ കുട്ടിക്ക് അപ്പോഴത്തെ പ്രായം വെറും ആറു വയസ്സാണ്. ഈ കുട്ടിയേയും അയാൾ പതിനാറു വയസ്സിൽ ഗർഭിണിയാക്കി, മറ്റു വഴികളില്ലാതെ വിവാഹം കഴിച്ചു.
.
രണ്ടുപേരെയും ഈ മനുഷ്യൻ വെറും ചൈൽഡ് സെക്സ് സ്ലേവ്സിനെപ്പോലെയാണ് കണക്കാക്കിയിരുന്നത്. അയാളുടെ സകല ലൈംഗിക വൈകൃതങ്ങളും അവരുടെ മേൽ അയാൾ അടിച്ചേൽപ്പിച്ചിരുന്നു. ഇങ്ങനെ എത്രയോ കേസുകൾ അയാൾക്കെതിരെ പലരും പറഞ്ഞതായി നിങ്ങൾക്കറിയാം. ആൾക്കാരോട് ഏറ്റവും കടുത്ത രീതിയിലും അങ്ങേയറ്റം വയലൻസിലുമാണ് അയാൾ പെരുമാറിയിരുന്നത്, പ്രത്യേകിച്ച് കുട്ടികളോട്. പക്ഷെ ഈ പറഞ്ഞയാൾ അതേസമയം ഒരു ബ്രില്യന്റ് ആർട്ടിസ്റ്റാണ്. ഒരുപക്ഷെ അയാളുടെ മേഖലയിലെ ഏറ്റവും മികച്ചത് എന്നൊക്കെ പറയാവുന്ന പ്രതിഭ.
.
ഇങ്ങനെയൊരാളെ നിങ്ങളോ നിങ്ങളുടെ കുട്ടിക്കോ അല്ലെങ്കിൽ കൂട്ടുകാരനോ കൂട്ടുകാരിക്കോ ഒരു റോൾ മോഡലായി സജസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടോ ? ഇല്ല എന്ന ഉത്തരത്തിനാണ് കൂടുതൽ സാധ്യത എന്ന് തോന്നുന്നു. അയാളുടെ പ്രൊഫഷണൽ അച്ചീവ്‌മെന്റ് അയാളെന്ന മനുഷ്യന്റെ ഒരു ഭാഗം മാത്രമാണെന്നും അയാൾ എത്ര മനുഷ്യരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും എത്ര കുട്ടികളുടെ ഭാവി ഇല്ലാതാക്കിയെന്നുമൊക്കെ നിങ്ങൾക്കറിയാം എന്നതാവും ഇതിന്റെ കാരണം. നിങ്ങൾ സംസാരിക്കാൻ പോലുമിഷ്ടപ്പെടാത്തൊരാളെ നിങ്ങൾക്ക് റോൾ മോഡലാക്കാൻ കഴിയില്ലല്ലോ.
.
ശരി, ഇനി ആദ്യം പറഞ്ഞ വിശദീകരണത്തിലെ ആളിന്റെ പേര് പറയാം – ചാർളി ചാപ്ലിൻ.

മിൽഡ്രഡ് ഹാരിസ്, ലീത മക്മറെ എന്നിവരാണ് യഥാക്രമം ആ പെൺകുട്ടികൾ. ഇവരെയും മറ്റു പലരെയും ചാപ്ലിൻ അയാളുടെ ഇൻഡസ്ട്രി പവർ ഉപയോഗിച്ച് ചൂഷണം ചെയ്തതായി, ലൈംഗിക വൈകൃതങ്ങൾക്കു ഇരയാക്കിയതായി തെളിവുകളുണ്ട്. നൂറു വർഷം മുൻപ് നടന്നതല്ലേ ഇന്നത്തെ മൂല്യങ്ങൾ വെച്ച് അന്നത്തെ കാലത്തിനെ അളക്കാമോ എന്നൊക്കെ ചോദ്യങ്ങൾ ഉണ്ടായേക്കാം. പക്ഷെ ഇത് നടക്കുന്ന കാലിഫോർണിയയിലെ അന്നത്തെ നിയമപ്രകാരംപോലും ചാപ്ലിൻ റേപ്പിന് അകത്തുപോവേണ്ടതാണ്. അതറിയാവുന്നത്കൊണ്ടാണ് അയാൾ വിവാഹത്തിന് തയ്യാറാവുന്നതും, ജെയിലിനേക്കാൾ എന്തുകൊണ്ടും മെച്ചം വിവാഹമാണെന്നു പറഞ്ഞതും.
.
രണ്ടു പേരും സ്വയം ചിന്തിക്കാവുന്ന പ്രായമെത്തിയപ്പോൾ ചാപ്ലിനിൽ നിന്ന് വിവാഹ മോചനം നേടിയിരുന്നു. അന്നുവരെയുള്ള അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഡിവോഴ്സ് സെറ്റിൽമെന്റാണ് ആ കേസിൽ ലീത മക്മറെ നേടിയെടുത്തത്. ലീത മക്മറെ അന്ന് ഫയൽ ചെയ്ത ഡിവോഴ്സ് പേപ്പേഴ്സ് ഈയിടെയാണ് പുറത്തു വന്നത്. മർലൻ ബ്രാണ്ടോ തന്റെ ജീവചരിത്രത്തിൽ എഴുതിയത് തന്റെ ജീവിതത്തിൽ ചാപ്ലിനോളം സേഡിസ്റ്റിക്കായൊരു മനുഷ്യനെ കണ്ടിട്ടില്ലെന്നാണ്.
.
ഇനി ചോദ്യം ആവർത്തിക്കാം. ഇപ്പോഴും നിങ്ങൾ ഇങ്ങനെയൊരാളെ റോൾ മോഡലായി, ഒരു അനുകരണീയ മാതൃകയായി ആരെങ്കിലും പറഞ്ഞാൽ സമ്മതിക്കുമോ ? നേരത്തെ പറഞ്ഞ ഉത്തരമല്ല ഇപ്പോഴുള്ളതെങ്കിൽ അതിന്റെ പേരാണ് ഹിപ്പോക്രിസി. ഇപ്പോൾ അയാളുടെ ബോഡി ഓഫ് വർക്സ്, അയാളുടെ കരിസ്മ, ജീനിയസ് എന്നിവയൊക്കെ അയാൾ നശിപ്പിച്ച ജീവിതങ്ങളെക്കാൾ നിങ്ങൾക്ക് ഇമ്പോർട്ടന്റ് ആവണം, അങ്ങനെ പറയണമെങ്കിൽ. നന്നായി പാട്ടു പാടും, പടം വരയ്ക്കും, തല കുത്തിമറിയും എന്നതൊന്നും ക്രിമിനൽ ബിഹേവിയറിനെ, ക്രിമിനാലിറ്റിയെ ന്യായീകരിക്കാൻ പോന്ന കാരണങ്ങളല്ല.
.
അയാളിലെ കലാകാരനെ എന്തിനു മാറ്റി നിർത്തണം, അയാളിലെ കലയെ അംഗീകരിച്ചുടെ എന്നൊക്കെ ഒരുപക്ഷെ ചോദ്യങ്ങൾ ഉണ്ടായേക്കാം. പക്ഷെ അപ്പോൾ നിങ്ങൾ ആവശ്യപ്പെടുന്നത് സിനിമയെ സിനിമയായി കണ്ടൂടെ എന്നുള്ള സിനിമാ മാത്ര വാദികളുടെ പതിറ്റാണ്ടുകൾ പഴകിയ ചോദ്യമാണ്. കസബ – പാർവതി ഇഷ്യു സമയത്ത് ഇക്ക ഫാൻസ്‌ ചോദിച്ച അതേ ചോദ്യം. മറ്റൊരു സീരിയൽ ഒഫെൻഡറായ പിക്കാസോയെപ്പറ്റി ഹാന ഗാഡ്‌സ്‌ബി നെറ്റ്ഫ്ലിക്സിലെ നാനെറ്റിൽ പറഞ്ഞത് കോട്ട് ചെയ്താൽ
.
“Separate the man from the art. You gotta learn to separate the man from the art. The art is important, not the artist.” OK, let’s give it a go. How about you take Picasso’s name off his little paintings there and see how much his doodles are worth at auction? Nobody owns a circular lego nude. They own a Picasso.”
.
വൂഡി അല്ലെന്റെ കേസും മറ്റൊന്നല്ല. വ്യക്തിപരമായി അലന്റെ സിനിമകൾ ഏറെയിഷ്ടപ്പെടുന്ന ആളുമാണ്. പക്ഷെ വൂഡിക്കെതിരെ വന്ന വെളിപ്പെടുത്തലുകൾ ആ ആസ്വാദനത്തിനെയൊക്കെ തകർത്തുകളയാവുന്ന വലിപ്പത്തിലാണ്. ഇനിയൊരിക്കലും പഴയതുപോലെ ഒരു വൂഡി അലൻ സിനിമ ആസ്വദിക്കാൻ പറ്റുമെന്നുപോലും തോന്നുന്നില്ല.
.
പക്ഷെ നമ്മുടെ ആൾക്കാർക്കിന്നും നേരം വെളുത്തിട്ടില്ല. ടീവിയിൽ തുറന്നാൽ പെയിന്റിന്റെ പരസ്യവുമായി അലൻസിയറെ കാണാം. എത്ര പേരാണ് അയാളൊരു ഓപ്പൺ പ്രിഡേറ്ററാണ് എന്ന് തെളിവ് സഹിതം പറഞ്ഞത്. അത് തുറന്നു പറഞ്ഞവരെ ഒറ്റപ്പെടുത്തി, പണി കളയിച്ചു വീട്ടിലിരുത്തിയതൊഴികെ എന്തെങ്കിലും മാറിയോ ?

ഞാൻ പ്രകാശനിൽ നായകനെ മോട്ടിവേയ്റ്റ് ചെയ്യിക്കാൻ നായികയെക്കൊണ്ട് തന്നെ ചാർളി ചാപ്ലിന്റെ കഥ പറയിക്കുന്നുണ്ടത്രേ. അടിപൊളി ! ശ്രീനിയുടെ ചാപ്ലിൻ സ്നേഹം പ്രശസ്തമാണ്. പക്ഷെ അയാളെ ഒരു റോൾ മോഡലായി അവതരിപ്പിക്കുമ്പോൾ അയാൾ ചെയ്ത എല്ലാം ന്യായീകരിക്കപ്പെടുന്നുണ്ട് എന്നുകൂടി ഓർക്കണം. റോൾ മോഡലുകൾക്ക് മനുഷ്യ കുലത്തിൽ ഒരു കുറവുമില്ല. കൃമിനാലിറ്റിയെ ന്യായീകരിച്ചിട്ടു വേണ്ട മനുഷ്യർക്ക് റോൾ മോഡൽസിനെ ഉണ്ടാക്കാൻ. ചാർളി ചാപ്ലിനോ വൂഡി അലനോ പിക്കാസോയോ അലന്സിയറോ അടൂർ ഭാസിയോ ഒക്കെ പോയാലും ഇവിടൊന്നും സംഭവിക്കാൻ പോകുന്നില്ല. Stop idolizing Predators !

Top