ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; നേതാവടക്കം ആറുപേര്‍ പോലീസ് പിടിയിലായി

കോഴിക്കോട്: ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. നേതാവടക്കം ആറു പേരാണ് പൊലീസ് പിടിയിലായത്. കോടഞ്ചേരി കല്ലത്തറമേട് തെറ്റാലില്‍ തമ്പി ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28 ന് രാത്രിയിലാണ് യുവതിക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്.

സിബി ചാക്കോയെയും ഭാര്യ ജ്യോത്സനയെയുമാണ് അയല്‍വാസിയും സി.പി.എം നേതാവും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗര്‍ഭിണിയായ ജ്യോത്സനയുടെ വയറില്‍ അക്രമികള്‍ ചവിട്ടുകയും ഇതിനെ തുടര്‍ന്ന് ജ്യോത്സനയ്ക്ക് രക്ത സ്രാവമുണ്ടാവുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും നാലു മാസം പ്രായമുളള ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു.

സിബിയുമായി നിലനിന്നിരുന്ന വസ്തു തര്‍ക്കമാണ് അക്രമണ കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ വൈകിക്കുന്നതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

യുപിയിൽ ദലിത് യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ അക്രമികളുടെ ക്രൂരത; പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം; കെട്ടിയിട്ട് തലമൊട്ടയടിച്ചു സ്വവര്‍ഗാനുരാഗിയായ മുസ്‌ലിം യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി !.. സെക്സിന്റെ പേരില്‍ എന്നെയെന്തിന് കൊല്ലണം?യുവതി ചോദിക്കുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ത്ഥിക്ക് മലേഷ്യയില്‍ ദാരുണാന്ത്യം കാളകളെ മോഷ്ടിക്കാന്‍ ശ്രമമെന്ന് ആരോപിച്ചി ദലിത് സ്ത്രീയെ നഗ്നയാക്കി മര്‍ദ്ദിച്ചു; കേസില്‍ 23 പേര്‍ കസ്റ്റഡിയില്‍ പുരുഷന്മാര്‍ അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുക; പ്രത്യേകിച്ചും മുണ്ട് ഉടുത്ത് പുറത്തിറങ്ങുന്ന അവസരത്തില്‍; അല്ലെങ്കില്‍ പിണഞ്ഞേക്കാവുന്നത് ഒരു ഭീകര അബദ്ധം
Latest
Widgets Magazine