സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് ദലിത് ആക്ടിവിസ്റ്റിന്റെ ഫോട്ടോ; ഫോട്ടോ ഷയര്‍ ചെയ്യുന്നവര്‍ കുടുങ്ങും

തിരുവനന്തപുരം: പേട്ടയില്‍ പീഡിപ്പിക്കാന്‍ വന്ന സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച വാര്‍ത്ത ദേശീയ തലത്തില്‍ തന്നെ വലിയ ചലനം സൃഷ്ടിച്ചിരുന്നു. സന്യാസിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ സോഷ്യല്‍മീഡിയയിലും ചില വെബ്‌സൈറ്റുകളിലും പ്രചരിച്ചത് പ്രമുഖ ദലിത് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ധന്യാരാമന്റെ ചിത്രം. സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച ആ വനിതാ പ്ലംബര്‍ ഇതാണ് എന്ന തരത്തിലായിരുന്നു ചിത്രങ്ങള്‍ വൈറലായത്.

തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ശത്രുക്കള്‍ നടത്തിയ ശ്രമമാണ് ഇതെന്ന് ധന്യാ പറഞ്ഞു. സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അഭിനന്ദിച്ചതിനു പിന്നാലെയാണ് ധന്യയെ അപകീര്‍ത്തിപ്പെടുത്തി ചിത്രം സോഷ്യല്‍ മീഡിയയിലും ചില വെബ്‌സൈറ്റുകളിലും വന്നത്.

തന്നോടുള്ള ശത്രുതകാരണം ഏതെങ്കിലും കേന്ദ്രത്തിലുള്ളവര്‍ നടത്തുന്ന തരംതാഴ്ന്ന പണിയാണിതെന്നാണ് ധന്യ രാമന്റെ നിഗമനം. തന്റെ ചിത്രം തെറ്റിദ്ധാരണാ പരത്തുന്ന രീതിയില്‍ തന്റെ ചിത്രങ്ങള്‍ പ്രചരിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ധന്യക്കുള്ളത്. തന്നെ മനഃപൂര്‍വ്വം അക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനും ഡിജിപി ടി.പി സെന്‍കുമാറിനും പരാതി നല്‍കിയിട്ടുണ്ട്. പരാതി വിശദമായി പരിശോധിച്ച ശേഷം ഹൈടെക് സെല്ലിന് കൈമാറിയതായാണ് തനിക്ക് ലഭിച്ച വിവരമെന്നും അവര്‍ പറഞ്ഞു.

തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ തന്റെ ചിത്രം പ്രചരിക്കുന്നതിനെതിരെ വലയ അമര്‍ഷമുണ്ടെന്നും അതിന്റെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ പരാതി നല്‍കിയിരിക്കുന്നത്.സ്വാമിയുടെ പൈപ്പ് മുറിച്ച് ലേഡി പ്ലമ്പര്‍എന്ന പേരിലാണ് ധന്യയുടെ ചിത്രം വ്യാപകമായി പ്രചരിച്ചത്. നേരത്തെ പെണ്‍കുട്ടിയെ പിന്തുണയ്ച്ച് അവര്‍ രംഗതെത്തിയിരുന്നു. സാമൂഹിക രംഗത്ത് ഒരു പരിചയപ്പെടുത്തല്‍ വേണ്ട ആളല്ല ധന്യ രാമന്‍ എന്നിരിക്കെ ശത്രുത തന്നെയാണ് ഇത്തരം വ്യാജ പ്രചരണത്തിന് പിന്നിലെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ധന്യയ്ക്കു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ധന്യ രാമന്‍ ഫെയ്‌സ് ബുക്കിലും പോസ്റ്റിട്ടിരുന്നു. ഓരോ പെണ്‍കുട്ടിയും നിന്നെപ്പെലെ ആത്മരക്ഷയ്ക്ക് പ്രതിരോധിക്കണമെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചിരുന്നു. പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച ദിവസം പെണ്‍കുട്ടി അഭിനന്ദിച്ച് ധന്യ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ

7 വര്‍ഷമായി ഏല്‍ക്കുന്ന പീഡനം . ഓരോ പ്രവശ്യവും ലിംഗം വെട്ടാന്‍ തയ്യാറായിരുന്നു . ഇന്നലെ അവളതു ചെയ്തു . ഇത്ര അഭിമാനത്തോടെ കരുത്തോടെ ഞാനൊരു പെണ്ണിനെ കണ്ടിട്ടില്ല . അമ്മയുടെ മുഖം കണ്ടപ്പോള്‍ അറിയാം കുനിഞ്ഞു ഇരിക്കുന്നു . അവള്‍ പറഞ്ഞതുകൊന്നാല്‍ അന്നേരം തീര്‍ന്നു അവന്‍ അനുഭവിക്കണം മരിക്കുവോളം . ഓരോ പെണ്ണും നിന്നെപ്പോലെ ആത്മരക്ഷയെ പ്രതിരോധിക്കണം . അവളെ ചേര്‍ത്തുപിടിച്ചൊരുമ്മ .

Latest