ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

യുപിയിൽ ദലിത് യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ അക്രമികളുടെ ക്രൂരത; പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം; കെട്ടിയിട്ട് തലമൊട്ടയടിച്ചു

ഗാസിപൂര്‍: ദലിതര്‍ക്ക് നേരെ രാജ്യത്ത് വീണ്ടും ഹിന്ദുത്വഭീകരരുടെ ക്രൂരത. പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ജനക്കൂട്ടം ദലിത് യുവാക്കളെ ആക്രമിക്കുകയും മൊട്ടയടിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നില്‍. സമീപത്തെ ക്ഷേത്രത്തിന് സമീപം അലഞ്ഞു തിരിഞ്ഞ പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഉമ (22), സോനു (22) എന്നിവരെ ജനക്കൂട്ടം ആക്രമിച്ചത്.

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ മര്‍ദ്ദിച്ചതിന് പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഗാസിപൂരിലെ റാസ്റാ ടൗണിലാണ് സംഭവം. പുലര്‍ച്ചെ 5 മണിയ്ക്ക് പശുക്കള്‍ക്കൊപ്പം യുവാക്കളെ കണ്ട ക്ഷേത്രത്തിലെ പൂജാരി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. മര്‍ദ്ദിക്കുകയും മുഖത്ത് ചായം പുരട്ടുകയും ചെയ്ത ശേഷം ‘പശുക്കള്ളന്മാര്‍’ എന്ന ബോര്‍ഡ് കഴുത്തില്‍ കെട്ടി തൂക്കി നടത്തിക്കുകയായിരുന്നു.

ആരും വളര്‍ത്തുന്ന പശുക്കളല്ലെന്നും ക്ഷേത്രപരിസരത്ത് നിന്ന് മോഷ്ടിച്ചതിനാലാണ് കേസെന്നും റാസ്റ സര്‍ക്കിള്‍ ഓഫീസര്‍ അവധേഷ് കുമാര്‍ ചൗധരി പറഞ്ഞു. പശുക്കളെ എന്തിന് വേണ്ടിയാണ് മോഷ്ടിച്ചതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; നേതാവടക്കം ആറുപേര്‍ പോലീസ് പിടിയിലായി സ്വവര്‍ഗാനുരാഗിയായ മുസ്‌ലിം യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി !.. സെക്സിന്റെ പേരില്‍ എന്നെയെന്തിന് കൊല്ലണം?യുവതി ചോദിക്കുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ത്ഥിക്ക് മലേഷ്യയില്‍ ദാരുണാന്ത്യം കാളകളെ മോഷ്ടിക്കാന്‍ ശ്രമമെന്ന് ആരോപിച്ചി ദലിത് സ്ത്രീയെ നഗ്നയാക്കി മര്‍ദ്ദിച്ചു; കേസില്‍ 23 പേര്‍ കസ്റ്റഡിയില്‍ പുരുഷന്മാര്‍ അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുക; പ്രത്യേകിച്ചും മുണ്ട് ഉടുത്ത് പുറത്തിറങ്ങുന്ന അവസരത്തില്‍; അല്ലെങ്കില്‍ പിണഞ്ഞേക്കാവുന്നത് ഒരു ഭീകര അബദ്ധം
Latest
Widgets Magazine