സുനാമി വരുന്നേ ….പള്ളിയില്‍ കൂട്ടമണി മുഴങ്ങി, കയ്യില്‍ കിട്ടിയതുമായി ജനം പാഞ്ഞു..: പുതിയതുറ തീരത്തെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം

തിരുവനന്തപുരം :ഓഹി കൊടും കാറ്റിനെത്തുടർന്ന് സുനാമി വരുന്നു എന്ന വ്യാപക പ്രചാരണത്തിനിടെ ജനത്തെ ഭയത്തിലാക്കിയ സംഭവവും ..സുനാമി വരുന്നെന്ന സന്ദേശം പരന്നതോടെ പുതിയതുറ കടല്‍ത്തീരം ഒന്നിനു പുറകെ ഒന്നായി ആശങ്കകടലിലായി. പള്ളിയില്‍ കൂട്ടമണി മുഴങ്ങിയതോടെ ജനം ഞെട്ടി, പിന്നാലെ സുനാമി വരുന്നേ എന്ന അലര്‍ച്ചയും.. അതോടെ കയ്യില്‍ കിട്ടിയതുമായി ജനങ്ങള്‍ പാഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനും കടുത്ത മഴയ്ക്കും ശേഷം കടലില്‍ കുടുങ്ങിപ്പോയവര്‍ക്കായി പ്രാര്‍ത്ഥിച്ചും, കണ്ണീരൊഴുക്കിയും കാത്തിരിക്കുന്ന പുതിയതുറ തീരത്താണ് മറ്റൊരു ദുരന്തം കൂടി സംഭവിക്കുന്നുവെന്ന സന്ദേശം എത്തിയത്. സന്ദേശത്തിനു പിന്നാലെ വലിയ അലര്‍ച്ചയും കേട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി പായുകയായിരുന്നു.TSUNAMI-MSG

കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും, സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവയുമായി വിദ്യാര്‍ത്ഥികളും, മറ്റു വിലപ്പിടിച്ച സാധനങ്ങളുമായി മറ്റുള്ളവരും പാഞ്ഞു. സെന്റ് നിക്കോളാസ് പള്ളിമുറ്റത്ത് പാഞ്ഞെത്തിയ ജനം തടിച്ചുകൂടി. തുടര്‍ന്നാണ്അറിയുന്നത്. സന്ദേശം പരത്തിയത് ഏതോ സാമൂഹ്യവിരുദ്ധന്‍ ആയിരുന്നു. ഇടവക വികാരി ഫാ.രാജശേഖരന്‍ ജനങ്ങളെ ശാന്തരാക്കി പള്ളിയുടെ അറിവോടടെയല്ല പള്ളിമണി മുഴക്കിയതെന്ന് അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് പോലീസും, തഹസില്‍ദാറുമായി ബന്ധപ്പെട്ട് സുനാമി ഭീഷണിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പുതിയതുറ നിവാസികള്‍ പള്ളിമുറ്റത്ത് നിന്ന് മടങ്ങിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ യുവതിയെ പീഡിപ്പിച്ച വികാരിക്കെതിരെ കേസ്; ബ്രിട്ടീഷ് പൗരയെ കേരളത്തില്‍ വിളിച്ചു വരുത്തി ലൈംഗീക ആക്രമണം വൈറലായി പള്ളിയിലെ ഡിജെ; ന്യൂ ജെന്‍ ആശയവുമായി തൃശ്ശൂരിലെ പള്ളി നാലാമത്തെ കുഞ്ഞിന് നാലായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാമിലെ പള്ളി; ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശ്രമം അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കന്യാസ്ത്രീകള്‍; തലപുകഞ്ഞ കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ഉപദേശം തേടി കത്തോലിക്ക മാസികയിൽ സ്ത്രീകളെ ശരീര വടിവിന്റെയും സ്തനങ്ങളുടെ ആകൃതിയും അനുസരിച്ച് വേര്‍തിരിക്കുന്നു.സെക്സും കാമവുമില്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെയെന്നും വിവരണം
Latest
Widgets Magazine