കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. വൻ അപകടം

കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപം മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്‍റെ ഒരു നില പൂർണമായും കത്തിനശിച്ചു. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. അഗ്നിശമനസേന എത്തി തീയണയ്ക്കാൻ ശ്രമം നടത്തിവരികയാണ്.കണ്ടത്തില്‍ റസിഡന്‍സി എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സിന്റെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Top