ചാരക്കേസിൽ ഉമ്മൻ ചാണ്ടിക്കിട്ട് പണി കൊടുത്ത ഹസ്സന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കിട്ട് എട്ടിന്റെ പണി കൊടുത്ത് ചാരക്കേസിൽ ആൻറണിയെ വിശുദ്ധനാക്കി കുമ്പസാരിച്ച ഹസന് ഉപകാരസ്മരണ.  കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് എം.എം.ഹസ്സന്‍ തുടരും. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ എംഎം ഹസൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നായിരുന്നു എഐസിസി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ പിസിസി അധ്യക്ഷൻമാര്‍ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് രാഹുൽ ഗാന്ധി തീരുമാനിച്ചതോടെ ഹസന്‍റെ കാലാവധി നീട്ടി നൽകിയിരിക്കുകയാണ് എഐസിസി.

ജില്ലാ നെതൃത്വം മാറുന്നതും വൈകും. കെപിസിസി പുന:സംഘടന മരവിപ്പിച്ചു. ജനറൽ സെക്രട്ടറി ജനാര്‍ദ്ദനൻ ദ്വിവേദിയാണ് വാര്‍ത്താകുറിപ്പിലൂടെ തീരുമാനം അറിയിച്ചത്. ചാരക്കേസിൽ കെ കാരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തെ എകെ ആന്‍റണി എതിര്‍ത്തിരുന്നുവെന്ന ഹസന്‍റെ പരാമര്‍ശം എ ഗ്രൂപ്പിന്‍റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

ഇതിനിടെയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഹസനടക്കമുള്ള പിസിസി തുടരാൻ രാഹുൽ ഗാന്ധി അനുമതി നൽകിയത്. ഓരോ സംസ്ഥാനത്തേയും സ്ഥിതിഗതികൾ വിലയിരുത്തി പിന്നീട് മാറ്റം വരുത്തുമെന്ന സൂചനയും എഐസിസി നൽകുന്നു

ഹസന്റെ കുമ്പസാരത്തില്‍ വെട്ടിലായത്‌ ഉമ്മന്‍ ചാണ്ടി.തിരുത്തല്‍വാദവുമായി വന്ന ചെന്നിത്തലയും കരുണാകരനെ താഴെയിറക്കാനുള്ള നീക്കത്തെ പിന്തുണച്ചിരുന്നുആ കണ്ണുനീരിന്റെ പൊള്ളലിൽ വേദനിച്ച് ഹസൻ, ചാരക്കേസിൽ കരുണാകരനെ ചതിച്ച ഉമ്മൻ ചാണ്ടി ക്രൂരഭാവത്തിൽ തന്നെ, ഹസൻ ചാണ്ടിയെയും എ ഗ്രൂപ്പിനെയും വെട്ടിലാക്കി,കരുണാകരന്റെ ആത്മാവ് സന്തോഷിക്കുമെന്നും പത്മജഡി.സി.പി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണം-എം.എം.ഹസ്സന്‍‘മാണി എന്ന മാരണം’ മാണിക്കെതിരായ മുഖപ്രസംഗം:വീക്ഷണത്തെ തളളി ഹസ്സന്‍കെ.പി.സി.സിക്ക് താത്കാലിക അദ്ധ്യക്ഷന്‍ ഉടന്‍.ഉമ്മന്‍ ചാണ്ടിയുടെ നോമിനിക്ക് രമേശിന്റെ രഹസ്യ പിന്തുണ.കേരളത്തിലും ബിജെപി വളരും
Latest
Widgets Magazine