ഹൃദയാഘാതം: ആദ്യത്തെ 70 മിനിറ്റുകള്‍ നിര്‍ണായകം.ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദയാഘാതം കൂടുന്നു

കൊച്ചി: ഇന്ന് ആളുകള്‍ പേടിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ‘സൈലന്റ് കില്ലര്‍’ എന്നു വേണമെങ്കില്‍ പറയാം. കാരണം ഉറക്കത്തില്‍ വരെ ഹൃദയം പണിമുടക്കി ധാരാളം പേരാണ് മരിക്കുന്നത്. അതുകൊണ്ടു തന്നെ ശാസ്ത്രം എത്ര പുരോഗമിച്ചാലും ആളുകളുടെ പേടിയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നതാണ് യാതാര്‍ത്ഥ്യം.ഹൃദയാഘാതത്തെക്കുറിച്ച് ഉള്ള ചില തെറ്റിധാരണകള്‍ പലര്‍ക്കുമുണ്ട്. ഇതില്‍ നിന്നുണ്ടാകുന്ന പേടി കാരണം ചിലപ്പോള്‍ ഹൃദയാഘാതം വന്ന ചരിത്രവും ധാരാളം. ചില തെറ്റിധാരണകളാണ് ഹൃദയാഘാതത്തെ ഇത്രയും പോപ്പുലറാക്കിയതെന്ന് സത്യം. എല്ലാ വേദനകളേയും ലക്ഷണങ്ങളേയും ഹൃദയാഘാതം എന്ന വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തരുത്. ഹൃദയാഘാതം മൂലം രോഗികള്‍ മരിക്കുന്നതിന്റെ പ്രധാന കാരണം ആശുപത്രിയിലെത്താനുള്ള കാലതാമസമാണെന്ന് ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ഘടകം. സംസ്ഥാനത്തെ ആശുപത്രികളില്‍ നട ത്തിയ പഠനത്തിലാണ് ഇക്കാര്യം കണെ്ടത്തിയത്.

നെഞ്ചു വേദനയുണ്ടാകുമ്പോള്‍ അടിയന്തര ചികി ത്സ തേടാനുള്ള തീരുമാനം വൈകുന്നതും ഗതാഗതക്കുരുക്കില്‍ പെട്ടുപോകുന്നതുമാണു പലപ്പോഴും പ്രശ്‌നം വഷളാക്കുന്നതെന്ന് ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി സംസ്ഥാന പ്രസിഡന്റ് ഡോ.വി.വി. രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ജോര്‍ജ് തയ്യില്‍, സെക്രട്ടറി ഡോ.പി. മംഗളാനന്ദന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.heartattack2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃദയാഘാതമുണ്ടാകുമ്പോള്‍ ആദ്യ 70 മിനിറ്റുകള്‍ നിര്‍ണായകമാണ്. ഈ സമയത്തു ചികിത്സ ലഭിക്കുന്ന രോഗിക്ക് അതിജീവന സാധ്യത ഏഴിരട്ടിയാണ്. നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ തീരുമാനം എടുക്കാനുണ്ടാകുന്ന കാലതാമസം ഒഴിവാക്കിയാല്‍ രോഗി രക്ഷപ്പെടാനുള്ള സാധ്യത കൂടും. ആംബുലന്‍സിനെ ആശ്രയിക്കാ തെ ശരീരത്തിന് ഉലച്ചിലുണ്ടാക്കുന്നതും കൂടുതല്‍ ഗതാഗതക്കുരുക്കില്‍പ്പെടാന്‍ സാധ്യതയുള്ളതുമായ ഓട്ടോറിക്ഷ, കാര്‍ പോലെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നതും പ്രശ്‌നം സങ്കീര്‍ണമാ ക്കും. പ്രതിസന്ധികളെ മറികടക്കാന്‍ ബോധവത്ക്കരണവും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ക്രിയാത്മക സമീപനവുമാണു വേണ്ടത്.

വിദേശരാജ്യങ്ങളില്‍ മികച്ച ആംബുലന്‍സ് സര്‍വീസ് നെറ്റ്‌വര്‍ക്കും മികച്ച ഗതാഗതമാര്‍ഗങ്ങളും ഗതാഗതക്കുരുക്ക് തരണം ചെയ്യുന്ന റോഡുകളും രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്നു. എന്നാല്‍, കേരളത്തിലെ സ്ഥിതി അതല്ല. എമര്‍ജന്‍സി ആംബലന്‍ സോ മറ്റു വാഹനങ്ങളോ കൃത്യസമയത്തു ലഭിക്കുന്നില്ല. ഗതാഗതക്കുരുക്കില്‍പ്പെട്ടും ചികിത്സ തക്കസമയത്തു ലഭിക്കാതെയും യാത്രാമധ്യേ മരിക്കുന്ന രോഗികളുടെ എണ്ണം കൂടുകയാണ്.
കൃത്യമായ ട്രാഫിക് നെറ്റ്‌വര്‍ക്കിലൂടെ രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. വിദേശത്തെപ്പോലെ ആംബുലന്‍സ് നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ ഇവിടെയും പ്രാവര്‍ത്തികമാക്കണം. ജീവരക്ഷാ സജ്ജീകരണങ്ങളും പരിചയസമ്പന്നരായ പാരാമെഡിക്കല്‍ സ്റ്റാഫും ആംബുലന്‍സിലുണ്ടാ കണം. നെഞ്ചുവേദന അനുഭവപ്പെടുന്ന ഒരാള്‍ക്ക് എത്രയും പെട്ടെന്നു കാത്ത്‌ലാബ് സൗകര്യമുള്ള ആശുപത്രിയിലെത്തിച്ചേരാനുള്ള സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ തല ത്തില്‍ നടപ്പാക്കണം. സ്വകാര്യ ആശുപത്രിയാണു സമീപത്തുള്ളതെങ്കില്‍ അവിടെ പാവപ്പെട്ടവര്‍ക്കും പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി തുടങ്ങി ജീവപ്രധാന ചികിത്സ ലഭിക്കാനുള്ള സാമ്പത്തിക സഹായം പ്രത്യേക സ്കീമുകള്‍ വഴി സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

രാജ്യത്തെ ഹൃദ്രോഗവിദഗ്ധരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ കേരള ഘടകം 2013 ഏപ്രില്‍ മുതല്‍ 2014 മേയ് വരെയാണു സംസ്ഥാനത്ത് ഇതു സംബന്ധിച്ച പഠനം നടത്തിയത്. കേരളത്തിലെ രണ്ടു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളും അഞ്ചു സ്വകാര്യ ആശുപത്രികളും പഠനത്തില്‍ പങ്കാളികളായിരുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുമായി എത്തിയ 400 രോഗികളെ പഠനത്തില്‍ ഉള്‍പ്പെടുത്തി. 40-70 പ്രായപരിധിയിലുള്ള 114 സ്ത്രീകളും 286 പുരുഷന്മാരുമാണു പഠനവിധേയരായത്.40 വയസില്‍ താഴെയുള്ള 22 പേരെയും 70 വയസിനു മുകളിലുള്ള 72 പേരെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദയാഘാതം

ചെറുപ്പക്കാര്‍ക്കിടയിലുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ തോത് ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ധാരണ. എന്നാല്‍ പലപ്പോഴും ഇവരിലുണ്ടാകുന്ന അമിതവണ്ണവും ടൈപ്പ് 2 ഡയബറ്റിസിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്ന കാര്യം ഇവര്‍ അറിയുന്നില്ലെന്നതാണ് സത്യം. എങ്കിലും ഇത്തരക്കാരില്‍ ഹൃദയാഘാത സാധ്യത തള്ളിക്കളയാനാവില്ല.

Top