ദുബൈ ബസുകളില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ബസുകള്‍ ദുബൈനഗരത്തില്‍ കൗതുകമാകുന്നു. നാല് ദുബൈ സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബൈ നഗരത്തിലൂടെ ഓടുന്നത്. മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.  മലബാറിനെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളത്തില്‍നിന്ന് ഉടന്‍തന്നെ കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top