വി.മുരളീധരൻ കുമ്മനത്തെ വെട്ടിയതെങ്ങനെ?

തിരുവന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടയില്‍ ഇടിമിന്നല്‍ പോലെയാണ് കുമ്മനത്തെ മാറ്റാനുള്ള കേന്ദ്ര തീരുമാനം വന്നത്. സംസ്ഥാന നേതാക്കള്‍ക്ക് യാതൊരു സൂചനയും കൊടുക്കാതെ വന്ന തീരുമാനത്തില്‍ ആര്‍ എസ് എസ്സും അവരുടെ പാര്‍ട്ടിയിലെ പിന്തുണക്കാരായ കൃഷ്ണദാസ് പക്ഷവും ഞെട്ടിയിരിക്കുമ്പോള്‍ ഊറി ചിരിച്ച രണ്ടു പേര് കേരളത്തില്‍ ഉണ്ടായിരുന്നു. വി. മുരളീധരന്‍.എം.പിയും, കെ സുരേന്ദ്രനും.

അഖിലേന്ത്യ തലത്തില്‍ പാര്‍ട്ടിയിലുണ്ടാക്കിയ കുറുമുന്നണിയുടെ തീരുമാനപ്രകാരം കേരളത്തിലും നേതൃമാറ്റം വേണമെന്നും സുരേന്ദ്രനെ പ്രസിഡന്റായി കൊണ്ടുവരണമെന്നും മുരളീധരനും, ബി എല്‍ സന്തോഷും തീരുമാനിച്ചു. അതിനായി ആദ്യം ചെയ്തത് തങ്ങള്‍ ഒരു സര്‍വ്വേ നടത്തുന്നുവെന്ന് അമിത് ഷായെ തെറ്റിദ്ധരിപ്പിച്ചു.

ഇതിനിടയില്‍ ശ്രീ. സന്തോഷ് മൂന്നു കാര്യങ്ങള്‍ അമിത് ഷായെ ധരിപ്പിച്ചു. 1 . കുമ്മനത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപിക്കു യാതൊരു പുരോഗതിയും ഇല്ലെന്നും അടുത്ത തെരഞ്ഞെടുപ്പുകളില്‍ കുമ്മനത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേട്ടമുണ്ടാകില്ലെന്നും 2 . പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തിപ്പെട്ടുവെന്നും 3 . പാര്‍ട്ടിയെ ഒറ്റകെട്ടായി കൊണ്ടുപോകാന്‍ കുമ്മനത്തിനു കഴിയില്ലെന്നും മറ്റും.

സന്തോഷിന്റെ റിപ്പോര്‍ട്ടിലെ ഗൂഢാലോചന മനസ്സിലാകാത്ത അമിത് ഷാ അങ്ങനെയെങ്കില്‍ കുമ്മനത്തെ മാറ്റിയാല്‍ ആരാകണം പ്രസിഡന്റ് എന്നാരാഞ്ഞതില്‍ കേരളത്തിലെ രാഷ്ട്രീയ സഹചര്യത്തില്‍ ഏറ്റവും വലിയ സമുദായമായ ഈഴവ സമുദായത്തില്‍നിന്നും ഒരു പ്രസിഡന്റ് അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വാന്‍ നേട്ടം സമ്മാനിക്കുമെന്ന് ബോധ്യപ്പെടുത്തി.

ഈഴവ സമുദായത്തില്‍നിന്നും ആര് വരണം എന്ന പ്രശനം വന്നപ്പോഴാണ് തന്‍ നടത്തി എന്ന് പറയുന്ന സര്‍വ്വേ സന്തോഷ് പുറത്തെടുത്തതും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും കെ സുരേന്ദ്രനെയാണ് പിന്തുണക്കുന്നതെന്നും അമിത് ഷായെ തെറ്റിദ്ധരിപ്പിച്ചു. അതിനു ഫേസ്ബുക്കിലെ സുരേന്ദ്രന്റെ അനുയായികളെയും കാണിച്ചു കൊടുത്തു. ഫേസ്ബുക് കണ്ടതോടെ അമിത് സുരേന്ദ്രന്‍ പ്രേസിഡന്റാവട്ടെയെന്നു തീരുമാനമെടുത്തു.

കുമ്മനം ഗവര്‍ണ്ണര്‍
കേരളത്തില്‍ ഒരു ഗവര്‍ണ്ണര്‍ സ്ഥാനം കിട്ടിയാല്‍ കുമ്മനത്തെക്കാള്‍ അര്‍ഹതയുള്ള ശ്രീധരന്‍ പിള്ള, സി കെ പദ്മനാഭന്‍ തുടങ്ങിയവര്‍ ഉണ്ടായിട്ടും കേരളാ ബിജെപിയെക്കുറിച്ചു പിടിയില്ലാത്ത അമിത് ഷാ സന്തോഷിന്റെ വാക്ക് കേട്ട് മിസോറാമില്‍ ഒഴിവു വന്നപ്പോള്‍ അവിടെ കുമ്മനത്തെ നിശയിക്കുകയും പ്രധാനമന്ത്രിയെ വിവരം അറിയിച്ചു. ജൂണ്‍ 29 നു ആണ് മിസോറാമില്‍ പുതിയ ഗവര്‍ണ്ണര്‍ സ്ഥാനം ഏറ്റെടുക്കേണ്ടത്. അതിനാല്‍ പാര്‍ട്ടി തീരുമാനം അറിഞ്ഞപ്പോള്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കുമ്മനത്തെ ശുപാര്‍ശ ചെയ്തു രാഷ്ട്രപതിക്ക് കത്തയച്ചു. കത്തുകിട്ടിയ ഉടനെ രാഷ്ട്രപതി കുമ്മനത്തെ ഗവര്‍ണറായി നിശ്ചയിച്ചു വിഞ്ജാപനവും പുറപ്പെടുവിച്ചു.

SURE
സുരേന്ദ്രന്റെ സ്വപ്നം പൊളിച്ചത് രാഷ്ട്രപതി ഭവന്‍

 

ജൂണ്‍ 28 ന് ആയിരുന്നു ചെങ്ങന്നൂര്‍ ഉപതെരെഞ്ഞുടുപ്പ്. സാധാരണ നിലയില്‍ രാഷ്ട്രപതി ഭവനില്‍ ഗവര്‍ണ്ണര്‍ നിയമനം സംബന്ധിച്ചു ഒരു ശുപാര്‍ശ കിട്ടിയാല്‍ വിവരം നിയുക്ത ഗവര്ണരെ അറിയിക്കുകയും, സ്ഥാനമേറ്റസുക്കുന്നതിന്റെ തലേ ദിവസം വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് പതിവ്. എന്നാല്‍ ശുപാര്ശ കിട്ടിയപ്പോള്‍ തന്നെ രാഷ്ട്രപതി ഭവന്‍ അത്യുത്സാഹം കാണിച്ചതാണ് സുരേന്ദ്രന് വിനയായത്. ജൂണ്‍ 25 ന് കുമ്മനത്തെ മാറ്റിയപ്പോള്‍ തന്നെ അപകടം മണത്ത ആര്‍ എസ് എസ് വിഭാഗം പിറ്റേ ദിവസം തന്നെ തന്ത്രങ്ങള്‍ മെനയുകയും ഡല്‍ഹിയില്‍ പറന്നിറങ്ങി. സുരേന്ദ്രനെ തീരുമാനിച്ചാല്‍ സംഘം സഹകരിക്കില്ലെന്ന് നേതാക്കളെ ബോധ്യപ്പെടുത്തി. അതോടെ സുരേന്ദ്രനെ പ്രസിഡന്റാക്കാനുള്ള തീരുമാനം അമിത് ഷാ മരവിപ്പിച്ചു. അതോടെ സുരേന്ദ്രന്റെ മോഹവും പൊളിഞ്ഞു.

ആയുഷ്മാന്‍ ഭാരത് തുടങ്ങി മണിക്കൂറുകള്‍ക്കകം ഭാഗമായത് ആയിരങ്ങള്‍; കേരളം പുറം തിരിഞ്ഞ് നില്‍ക്കുന്നത് മോദിക്ക് ക്രഡിറ്റ് കിട്ടുമോ എന്ന ഭയമെന്ന് ശ്രീധരന്‍ പിളള മോഹന്‍ലാലിന്റെ വിസ്മയ മാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം; മൂന്നാഴ്ച്ച നിന്ന പോസിറ്റിവിറ്റിക്ക് പിന്നില്‍ കാരണം ഇതോ? തെരുവ് ഗുണ്ടയെക്കാള്‍ തരംതാണ് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്- അധ്യാപികമാരെ അധിക്ഷേപിച്ച് പ്രസംഗിക്കുന്ന വീഡിയോ പുറത്ത് ശശി തരൂര്‍ നീക്കങ്ങള്‍ തുടങ്ങി, തിരുവനന്തപുരം വീണ്ടും പിടിക്കാന്‍; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നീക്കങ്ങളിലേക്ക്‌ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് ഫാദര്‍ മാത്യു മണവത്ത്!!! വ്യാജ പ്രചരണം തിരുത്തണമെന്നും ആവശ്യം
Latest
Widgets Magazine