അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കന്യാസ്ത്രീകള്‍; തലപുകഞ്ഞ കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ഉപദേശം തേടി

തിരുവനന്തപുരം: വ്യത്യസ്തമായ ഒരു അപേക്ഷയുമായി തിരുവനന്തപുരത്തെ കന്യാസ്ത്രീകള്‍ രംഗത്ത്. അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്നാണ് അമ്പത് വയസ്സ് കഴിഞ്ഞ കന്യാസ്ത്രീകളുടെ ആവശ്യം. അധികാരികളെ കുഴയ്ക്കുന്ന അപേക്ഷയുമായി എത്തിയത് തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ്. ദേശീയ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഞങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. മരുന്നിനും മറ്റുമായി നല്ല ചിലവ് വേണ്ടി വരുന്നുണ്ട്. ഞങ്ങള്‍ക്ക് അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ തടഞ്ഞുവയ്ക്കരുതെന്നും തിരുവനന്തപുരം കോര്‍പറേഷനു നല്‍കിയ അപേക്ഷയില്‍ ഇവര്‍ വ്യക്തമാക്കുന്നു. 60 വയസ്സ് പിന്നിട്ട കന്യാസ്ത്രീകള്‍ക്കു നിലവില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്.

പ്രത്യേക സാഹചര്യങ്ങള്‍ മൂലം വിവാഹിതരാകാന്‍ സാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ മാസം 1,100 രൂപയാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. അതിനാല്‍ കന്യാസ്ത്രീകളുടെ ഈ ആവശ്യത്തില്‍ കോര്‍പറേഷന്‍ സര്‍ക്കാരിന്റെ ഉപദേശം തേടിയിട്ടുണ്ട്. മതപരമായ വിശ്വാസത്തിന്റെ ഭാഗമായി മനപൂര്‍വം വിവാഹം എന്ന സങ്കല്‍പ്പം ഒഴിവാക്കിയ ഇവര്‍ അവിവാഹിത പെന്‍ഷനു അര്‍ഹരാണോ എന്നതാണ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ആരാഞ്ഞത്.

നിലവില്‍ സഭയാണ് പ്രായമായ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും ചിലവിനായി പണം നല്‍കുന്നത്. എന്നിരിക്കെ ഇതാദ്യമായാണ് പെന്‍ഷന്‍ വേണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്തെത്തുന്നത്.കന്യാസ്ത്രീകള്‍ ഇത്തരമൊരു ആവശ്യവുമായി വന്നതിനെതിരെ സഭ ശക്തമായ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ മറ്റാരുടെയോ പ്രേരണയില്‍ ഇത്തരം ആവശ്യം ഉയര്‍ത്തിയതാണെന്നും ഇത്തരം സമ്പ്രദായം ആവര്‍ത്തിക്കാന്‍ സഭ അനുവദിക്കില്ലെന്നും ലത്തീന്‍ തിരുവനന്തപുരം അതിരൂപത ജനറല്‍ യൂജിന്‍ എച്ച് പെരേര വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ യുവതിയെ പീഡിപ്പിച്ച വികാരിക്കെതിരെ കേസ്; ബ്രിട്ടീഷ് പൗരയെ കേരളത്തില്‍ വിളിച്ചു വരുത്തി ലൈംഗീക ആക്രമണം വൈറലായി പള്ളിയിലെ ഡിജെ; ന്യൂ ജെന്‍ ആശയവുമായി തൃശ്ശൂരിലെ പള്ളി നാലാമത്തെ കുഞ്ഞിന് നാലായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാമിലെ പള്ളി; ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശ്രമം കത്തോലിക്ക മാസികയിൽ സ്ത്രീകളെ ശരീര വടിവിന്റെയും സ്തനങ്ങളുടെ ആകൃതിയും അനുസരിച്ച് വേര്‍തിരിക്കുന്നു.സെക്സും കാമവുമില്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെയെന്നും വിവരണം സുനാമി വരുന്നേ ….പള്ളിയില്‍ കൂട്ടമണി മുഴങ്ങി, കയ്യില്‍ കിട്ടിയതുമായി ജനം പാഞ്ഞു..: പുതിയതുറ തീരത്തെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം
Latest
Widgets Magazine