മന്ത്രി മാത്യു ടി തോമസ് തെറിക്കും!!! കെ കൃഷ്ണന്‍ കുട്ടി പുതിയ മന്ത്രി

കൊച്ചി: പ്രളയദുരന്തത്തില്‍ കേരളത്തില്‍ പുതിയ വിവാദം കത്തിപ്പടരുകയാണ് .പ്രളയം മനുഷ്യസൃഷ്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. ലാഭക്കൊതിയന്മാരായ വൈദ്യുതി ബോര്‍ഡ് ഡാമുകള്‍ തുറക്കുന്ന കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു രംഗത്ത് എത്തിയിരുന്നു.

സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വരുത്തിവച്ച മഹാദുരന്തത്തിനു കാരണമെന്നും അതില്‍ നിന്നും സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ല എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രളയം തടയാന്‍ കഴിയില്ല എന്നത് വാസ്തവം. പക്ഷെ മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ നാശനഷ്ടം വളരെയേറെ കുറയ്ക്കാന്‍ കഴിയുമായിരുന്നു എന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.

സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും ആരോപിച്ച് രംഗത്ത് എത്തി. ആദ്യം മുതല്‍ ഡാമുകള്‍ കുറച്ച് തുറന്നെങ്കില്‍ കൂട്ടത്തോടെ തുറക്കല്‍ ഒഴിവാക്കാമായിരുന്നു. അതാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത്. ഡാമിലെ വെള്ളം എത്ര ഉയരാന്‍ സാധ്യതയുണ്ട്. എന്ത് തയ്യാറെടുപ്പ് വേണം എന്ന് ഡാം സുരക്ഷാ അതോറിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതൊന്നും നോക്കാന്‍ അവര്‍ക്ക് സമയം കിട്ടിയില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

ഇനി സര്ക്കാരിന് മുഖം രക്ഷിക്കേണ്ട അവസ്ഥയാണ് .ആരോപണങ്ങള്‍ മാത്രമല്ല സര്‍ക്കാരിന്റെ ജാഗ്രത കുറവും കഴിവുകേടും പുറത്ത് വരികയാണ്. പിണറായി വിജയന് വേണ്ടി ആരെയെങ്കിലും ബലിയാടാക്കണം .ഇടതുമുന്നണിയിലും അടി തുടങ്ങി , നാടകംതുടങ്ങി’യെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ എസ് വി പ്രദീപ് പറയുന്നു. ഇടതു സര്‍ക്കാര്‍ ചില തലകള്‍ ഉരുട്ടി മുഖം രക്ഷിക്കും എന്നാണ് പ്രദീപ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം രക്ഷിക്കുന്നതിനായി ഡാമുകള്‍ തുറന്നുവിട്ടു പ്രതിരോധത്തിലായ മന്ത്രി എം എം മണിയുടെ മന്ത്രിസ്ഥാനം സംരക്ഷിക്കുമെന്നും പ്രദീപ് പറയുന്നു. എന്നാല്‍ മന്ത്രി മാത്യു ടി തോമസിന്റെ മന്ത്രി സ്ഥാനം തെറിക്കുമെന്നും പകരം കെ കൃഷ്ണന്‍ കുട്ടി പുതിയ മന്ത്രിയാകുമെന്നും പ്രദീപ് ഫെയിസ് ബുക്കില്‍ കുറിച്ചു.

പ്രദീപിന്റെ പോസ്റ്റ് പൂര്‍ണ്ണമായി :

#അടി_തുടങ്ങി_നാടകം_തുടങ്ങി

#തലകള്‍_ഉരുട്ടി_മുഖം_രക്ഷിക്കും

മന്ത്രി മാത്യു ടി തോമസ് തെറിക്കും…
കെ കൃഷ്ണന്‍ കുട്ടി പുതിയ മന്ത്രി..

മന്ത്രി എം എം മണിയുടെ തല സംരക്ഷിക്കും..
അല്ലെങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കീറും..

KSEB ചെയര്‍മാനെയും പുറത്താക്കും..
സി പി എം തിരക്കഥ പൂര്‍ത്തിയാക്കി റിഹേഴ്‌സല്‍ തുടങ്ങി..

സി പി എം തിരക്കഥ വിജയിപ്പിക്കാന്‍
സി പി എം ബുദ്ധിജീവി മാധ്യമ പ്രവര്‍ത്തകര്‍ കരുക്കള്‍ നീക്കി തുടങ്ങി..

തിരക്കഥ രഹസ്യം ചോര്‍ന്ന് കിട്ടിയ മാത്യു ടി തോമസ് മന്ത്രിപ്പണി കാക്കാന്‍ ‘നെട്ടോട്ടം’ തുടങ്ങി..

33 ജലബോംബുകള്‍ പൊട്ടാന്‍ തയ്യാറായി നിന്നിട്ടും 14-08-18ല്‍ ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ കൊണ്ടാടിയ ഇടതു സര്‍ക്കാരില്‍ മറ്റൊരു രാജിക്കും സത്യപ്രതിജ്ഞ നാടകത്തിനും ആദ്യ ബെല്‍ മുഴങ്ങി എന്ന് അണിയറ വര്‍ത്തമാനം…

പ്രതിപക്ഷം ‘കടുപ്പിച്ചില്ലെങ്കില്‍’ മാത്യു ടി തോമസിന്റെ ‘നെട്ടോട്ടം’ ഫലം കാണും അല്ലെങ്കില്‍ ‘സ്വാഹ’ എന്ന് മാത്യു ടി തോമസ് കിങ്കരന്മാര്‍…..

Latest
Widgets Magazine