മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള കൈയേറ്റം അപലപനീയം-വി.എം.സുധീര

കൊച്ചി: ജലന്ധർ ബിഷപ് ഹൗസിൽ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം അപലപനീയവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം .സുധീരൻ

അക്രമികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.

ബിഷപ്പ് ഹൌസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടന്നു. ബിഷപ്പിന്റെ സഹായികളാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. മീഡിയവണ്‍ കാമറമാന്‍ സനോജ് കുമാറിനെയും മാതൃഭൂമി കാമറമാന്‍ വൈശാഖിനേയും മര്‍ദിച്ചു. ഏഷ്യാനറ്റിന്റേയും മലയാള മനോരമയുടേയും കാമറകള്‍ അടിച്ചുതകര്‍ത്തു.ബിഷപ്പ് ഹൗസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം ആവർത്തിക്കുമ്പോൾ ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ ഇല്ലായിരുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് ബിഷപ്പിനെ ചോദ്യം ചെയ്ത് തുടങ്ങിയെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ ഫ്രാങ്കോ മുളയ്ക്കൽ രാത്രി 7.15ന് മാത്രമാണ് ബിഷപ്പ് ഹൗസിലെത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ വാഹനമെത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് ബിഷപ്പ് ഹൗസിൽ അരങ്ങേറിയത്. അദ്ദേഹത്തിന്‍റെ  ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ബിഷപ്പ് ഹൗസിലെ സുരക്ഷാ ജീവനക്കാർ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറാമാൻ മനു സിദ്ധാർത്ഥ് അടക്കമുള്ള മാധ്യമപ്രവർത്തകർക്ക് ഉന്തിലും തള്ളിലും പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറയും തകർന്നു. ഇതെല്ലാം നടക്കുമ്പോൾ പഞ്ചാബ് പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായ സമയത്ത് പൊലീസ് ഇടപെട്ടില്ല. ഇപ്പോഴും ഒരു സംഘം മാധ്യമപ്രവർത്തകരെ ബിഷപ്പ് ഹൗസിനുള്ളിൽ തടഞ്ഞുവച്ചിരിക്കുകയാണ്.

Latest
Widgets Magazine