വൃദ്ധസദനത്തില്‍ രണ്ടുദിവസത്തിനിടെ മരിച്ചത് നാല് പേര്‍; അസ്വാഭാവിക മരണങ്ങളെന്ന് നാട്ടുകാര്‍

മലപ്പുറം: മലപ്പുറത്തെ വൃദ്ധസദനത്തില്‍ നാല് പേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചതില്‍ അസ്വാഭാവികതയെന്ന് നാട്ടുകാര്‍. തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലേയും ഇന്നുമായി നാല് അന്തേവാസികളാണ് മരിച്ചത്. ശ്രീദേവിയമ്മ, കൃഷ്ണബോസ്, വേലായുധന്‍, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് മരണങ്ങള്‍ എന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അസ്വാഭാവിക മരണങ്ങളാണ് എന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്നലെ വൈകുന്നേരം 6.25നാണ് ശ്രീദേവിയമ്മ മരിച്ചത്. കൃഷ്ണബോസ് ഇന്നലെ രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വേലായുധന്‍ ഇന്ന് വെളുപ്പിന് നാല് മണിക്കും കാളിയമ്മ ആറുമണിക്കുമാണ് മരിച്ചത്. ഇന്നലെ മരിച്ച ശ്രീദേവിയമ്മയുടെ മൃതദേഹം ഇന്നലെതന്നെ സംസ്‌കരിച്ചു എന്നതാണ് നാട്ടുകാര്‍ക്ക് സംശയമായി ഉയര്‍ത്തിക്കാട്ടുന്നത്.

പണം നല്‍കാമെന്ന് പറഞ്ഞ് പ്രകൃതിവിരുദ്ധ പീഡനം; വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ പത്തരപ്പവന്‍ മോഷ്ടിച്ചു മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു; അപകട മേഖലയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു പ്രളയത്തില്‍ നിന്നും പഠിക്കാത്ത മലയാളി!!! നൂറ്കണക്കിന് പക്ഷികളെ വെട്ടിവീഴ്ത്തി!!! വില്ലേജ് ഓഫീസറുടെ നടപടിയില്‍ വന്‍ പ്രതിഷേധം ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ; മലപ്പുറത്തെ ഫ്‌ളാഷ്‌മോബ് നടത്തിയ കുട്ടികളെ പിന്തുണച്ച് ഷംന എവുതുന്നു
Latest
Widgets Magazine