സാലറി ചലഞ്ചിന് പുറംതിരിഞ്ഞ് കത്തോലിക്കാ എയ്ഡഡ് സ്ഥാപനങ്ങള്‍; ബിഷപ്പിന്റെ അറസ്റ്റിനോടുള്ള പ്രതിഷേധമെന്ന് റിപ്പോര്‍ട്ട്

കൊച്ചി : സര്‍ക്കാരിന്റെ സാലറി ചലഞ്ചിനോട് വലിയ പിന്തിരിപ്പന്‍ നിലപാട് സ്വീകരിച്ചത് എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. ഇതില്‍ കൂടുതലും കത്തോലിക്കാ സഭയിലെ ജീവനക്കാരാണെ്‌ന് റിപ്പോര്‍ട്ട്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധമായാണ് സാലറി ചലഞ്ചിനോട് ഇവര്‍ നോ പറഞ്ഞതെന്നും വിവരം.

കത്തോലിക്കാ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുസംഭാവന നല്‍കുന്നതു നിര്‍ത്തിവയ്ക്കണമെന്നാണ് അപ്രഖ്യാപിത അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. സമ്മതമറിയിച്ച പലരോടും സഭയുടെ ഉന്നതരുടെ തീരുമാന പ്രകാരം പിന്നീട് നോ എഴുതിവാങ്ങുകയാണു മാനേജ്മെന്റുകള്‍. 80 ശതമാനം എയ്ഡഡ് അധ്യാപകരും ശമ്പളം നല്‍കാന്‍ തയ്യാറായില്ല എന്നാണ് കണക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപ്പിനെ അറസ്റ്റ് ചെയ്തതു സഭയെ താറടിക്കാന്‍ ഉദ്ദേശിച്ചാണെന്ന പ്രചരണം ശക്തമാണ്. ഹൈക്കോടതി വിധി വരെ കാത്തിരിക്കണമെന്നാണു തങ്ങളോടു നിര്‍ദേശിച്ചിരിക്കുന്നതെന്നു സമ്മതപത്രം നല്‍കിയിട്ടുള്ളവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് വൈകിപ്പിക്കാനാണ് നീക്കം. എന്നാല്‍, ഇന്നലത്തെ വിധി സര്‍ക്കാരിന് തിരിച്ചടിയായതോടെ ഇനി കത്തോലിക്കാ സ്ഥാപനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് കിട്ടുന്നത് കീറാമുട്ടിയാകും.

സഭയുടെയും വിവിധ കന്യാസ്ത്രീ മഠങ്ങളുടെയും കീഴിലുള്ള എയ്ഡഡ് സ്‌കൂള്‍, കോളജുകളിലായി ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. ഇവരില്‍ ഇടതുസംഘടനയില്‍പ്പെട്ടവര്‍ മാത്രമാണ് ശമ്പളം നല്‍കാന്‍ സമ്മതിച്ചിട്ടുള്ളത്. മറ്റുള്ളവരില്‍ നിന്നാണു നോ എഴുതിവാങ്ങുന്നത്. പകരം, സഭയുടെ വിവിധ ദുരിതാശ്വാസപദ്ധതിയിലേക്കും സഹായ നിധിയിലേക്കും സംഭാവനകള്‍ വാങ്ങുകയാണു ലക്ഷ്യം. എതിര്‍ത്താല്‍ മാനേജ്മെന്റിന്റെ നീരസത്തിന് ഇരയാകുമെന്നാണ് ജീവനക്കാരുടെ ആശങ്ക.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 44 ശതമാനം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനോട് സഹകരിച്ചിട്ടുള്ളതെന്നാണ് വ്യക്തമാക്കിയത്. എയ്ഡഡ് മേഖലയില്‍ 17 ശതമാനം മാത്രവും. കത്തോലിക്കാ സ്ഥാപനങ്ങളുടെ പിന്മാറ്റവും ഇതിന് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

എല്ലാവരോടും നോ എഴുതിവാങ്ങിയശേഷം വിസമ്മതപത്രം വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു കൈമാറും. എന്നാല്‍ നോ പറയുന്നത് ഭാവിയില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നതിന് തടസമാകുമെന്ന ചിന്തയും മാനേജ്മെന്റിനുണ്ട്. അതിനാല്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികയിലുള്ളവര്‍ മാത്രം ഫണ്ട് കൊടുത്താല്‍ മതിയെന്നും ധാരണയുണ്ട്.

Top