ബിഷപ്പ് ഫ്രാങ്കോയെ കൈവിടാതെ സഭ: കലണ്ടറില്‍ ഫോട്ടോയും ജന്മദിനവും; വിശ്വാസികളില്‍ പ്രതിഷേധം

കന്യാസ്ത്രീ പീഡനക്കേസില്‍ പിടിയിലായ ബിഷപ്പ് ഫ്രാങ്കോയെ കത്തോലിക്കാ സഭ കൈവിട്ടിട്ടില്ലെന്നതിന് തെളിവ്. കത്തോലിക്കാസഭ പുറത്തിറക്കിയ 2019 വര്‍ഷത്തെ കലണ്ടറില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോയും. തൃശൂര്‍ അതിരൂപതയില്‍ നിന്നാണ് ഈ കലണ്ടര്‍ പുറത്തിറക്കിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കുറ്റാരോപിതനാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ.

പീഡനകകേസില്‍ ഇപ്പോള്‍ ജാമ്യം നേടിയിരിക്കുകയാണ് ഫ്രാങ്കോ. ഉപാധികളോടെയാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്. കേസ് ഇപ്പോഴും നടക്കുന്നു. ക്രിമിനല്‍ കുറ്റത്തിന് ജയിലിലായ ഇതുവരെയും കോടതി കുറ്റവിമുക്തനാക്കാത്ത ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിന ദിവസം ഫോട്ടോ സഹിതമാണ് കത്തോലിക്കാസഭ പത്രം പുറത്തിറക്കിയ കലണ്ടറില്‍ നല്‍കിയിരിക്കുന്നത്.

w1sswCopy-of-24-site-image-16-1

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കുറ്റാരോപിതനായ ബിഷപ്പിനെ സഭ ഇപ്പോഴും കൈവിട്ടിട്ടില്ല എന്നത് സഭയ്ക്ക് തന്നെ നാണക്കേടാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. കുറ്റവിമുക്തനാകും വരെ ബിഷപ്പിനെ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള സന്നദ്ധതയും സഭ ഇതുവരെ അറിയിച്ചിട്ടില്ല. മാത്രമല്ല, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പിന് ജലന്ധര്‍ രൂപത വലിയ സ്വീകരണമൊരുക്കുകയും നന്ദി സൂചകമായി പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു.

Top