Connect with us

News

കേരളം ബിജെപി മുഖമാക്കാൻ പൂഞ്ഞാർ പുലി !പി.സി ജോർജ് അമിത്ഷായും മോദിയുമായി കൂടിക്കാഴ്ച നടത്തും.ഷോൺ ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥി

Published

on

കോട്ടയം: പി.സി ജോര്‍ജ് എംഎല്‍എയും ജനപക്ഷവും എന്‍ഡിഎ പ്രവേശനം ഉറപ്പാക്കി. അടുത്ത ആഴ്ച ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പി.സി ജോര്‍ജ് കൂടിക്കാഴ്ച നടത്തുമെന്ന് ഇദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസില്‍ സഭയ്‌ക്കൊപ്പം നിന്ന് സഭയുടെ ഗുഡ്ബുക്കില്‍ കയറിയ പി.സി ജോര്‍ജ് എംഎല്‍എ, ശബരിമല വിഷയത്തോടെ ഹിന്ദുക്കളെയും ഒപ്പം കൂട്ടിയിരിക്കുകയാണ്.

ഇതിനിടെ ഇടതു മുന്നണിയുമായുണ്ടായ എല്ലാ ബന്ധങ്ങളും പി.സി ജോര്‍ജിന്റെ ജനപക്ഷം ഉപേക്ഷിച്ചു. ഈരാറ്റുപേട്ട നഗരസഭയിലെയും , പൂഞ്ഞാര്‍ പഞ്ചായത്തിലെയും ഭരണത്തില്‍ നിന്നും ജനപക്ഷം പിന്മാറി. ഇതോടെ ഈ രണ്ടിടത്തും ഇടതു മുന്നണിയ്ക്ക് ഭരണം നഷ്ടമായി. ഇതോടെ ബിജെപിക്കൊപ്പം കൈപിടിച്ച് എന്‍ഡിഎയുടെ ഭാഗമാകാനുള്ള ശ്രമമാണ് ഇപ്പോള്‍ പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി നടത്തുന്നതെന്നാണ് സൂചന. ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ പി.സി ജോര്‍ജിന്റെ മകനും യുവജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ് പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും. കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കി മ്ധ്യകേരളത്തില്‍ പിടിമുറുക്കാനാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആലോചിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് പി.സി ജോര്‍ജിന്റെ പിന്‍തുണയോടെ ഇടതു മുന്നണി ഭരണം നടത്തിയിരുന്ന ഈരാറ്റുപേട്ട നഗരസഭയ്ക്കുള്ള പിന്‍തുണ പി.സി ജോര്‍ജിന്റെ ജനപക്ഷം പിന്‍വലിച്ചത്. ഇതിനു ശേഷം തിങ്കളാഴ്ചയാണ് ജനപക്ഷം പൂഞ്ഞാര്‍ പഞ്ചായത്തിനുള്ള പിന്‍തുണ പിന്‍വലിച്ചത്. ഇതോടെ പൂഞ്ഞാര്‍ നഗരസഭ ഭരണവും ഇടതു മുന്നണിയ്ക്ക് ന്ഷ്ടമായി. ഇത് വലിയ രാഷ്ട്രീയ പ്രത്യാഘത്തിനാണ് വഴി വയ്ക്കുന്നത്. സ്വതന്ത്രനായി പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ച പി.സി ജോര്‍ജ്, എല്ലാ മുന്നണികളെയും ഒരു പോലെ എതിര്‍ക്കുകയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയും ഒരു പോലെ പ്രതിരോധത്തിലാക്കിയ നിലപാടാണ് പി.സി ജോര്‍ജ് സ്വീകരിച്ചിരുന്നത്. ഒരു സമയത്ത് പി.സി ജോര്‍ജ് ഇടതു മുന്നണിയില്‍ എത്തുമെന്നു വരെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയ പി.സി ജോര്‍ജ് ഒടുവില്‍ യുഡിഎഫ് മുന്നണി വിട്ടു. പി.സി ജോര്‍ജിനെ ഏറ്റെടുക്കാന്‍ ഇടതു മുന്നണി തയ്യാറായതുമില്ല. ഇതിനു ശേഷമാണ് നിയമസഭയിലേയ്ക്ക് പി.സി ജോര്‍ജ് ഒറ്റയ്ക്ക് മത്സരിച്ചതും പൂഞ്ഞാറില്‍ നിന്നു വിജയിച്ച് വന്നതും.images (1)

ഏറ്റവും ഒടുവിലായി ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയ്ക്കും സഭയ്ക്കും അനുകൂലമായ നിലപാടാണ് പി.സി ജോര്‍ജ് സ്വീകരിച്ചിരുന്നത്. സഭയെ പിന്‍തുണച്ച് കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോര്‍ജിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ഇതെല്ലാം ഒന്ന് കെട്ടടങ്ങും മുന്‍പ് തന്നെ ശബരിമല സ്ത്രീ പ്രവേശന സ്ത്രീ പ്രവേശന വിഷയത്തിലുള്ള സുപ്രീം കോടതി വിധിയെത്തി. ബിഷപ്പ് വിഷയത്തില്‍ സഭയ്‌ക്കൊപ്പം നിന്ന പി.സി ജോര്‍ജ്, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുക്കള്‍ക്കൊപ്പമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പി.സി ജോര്‍ജും സംഘവും ഹിന്ദുക്കള്‍ക്കും സംഘപരിവാറിനും പ്രിയപ്പെട്ടവരായി മാറി. ഇതിനു പിന്നാലെയാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച അനുരഞ്ജന ചര്‍ച്ചയില്‍ നിന്നും ബിജെപിക്കൊപ്പം പി.സി ജോര്‍ജും ഇറങ്ങിപ്പോന്നതോടെയാണ് ജോര്‍ജിന്റെ മുന്നണി പ്രവേശനം ചര്‍ച്ചയായി മാറിയത്.

പി.സി ജോര്‍ജ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായാല്‍ മകനും യുവജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായേക്കും. ഇതുകൂടാതെ മധ്യകേരളത്തില്‍ കരുത്ത് ഉറപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസിനെ കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ബിജെപി കേന്ദ്ര നേതൃത്വം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി മധ്യകേരളത്തിലെ നാല് സീറ്റുകളില്‍ വിജയ സാധ്യത ഉറപ്പിക്കുന്നതിനാണ് ബിജെപി നേതൃത്വം കണക്കു കൂട്ടുന്നത്.

പി.സി ജോര്‍ജും, പി.സി തോമസും കോട്ടയത്തും പത്തനംതിട്ടയിലും മത്സരരംഗത്തിറങ്ങിയാല്‍ എറണാകുളവും ഇടുക്കിയും കോട്ടയവും പിടിച്ചെടുക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നിലവില്‍ പത്തനംതിട്ടയില്‍ ബിജെപിയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. കാഞ്ഞിരപ്പള്ളിയിലും, പൂഞ്ഞാറിലും പി.സി ജോര്‍ജ് നിര്‍ണ്ണായക ശക്തിയാണ്. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമായ കോ്ട്ടയത്തും ഇടുക്കിയിലും പി.സി ജോര്‍ജിനും പി.സി തോമസിനും നിര്‍ണ്ണായക സ്വാധീനം ചെലുത്താനാവുമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം കേരളത്തിലുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

International

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Published

on

റിയാദ്: ഇസ്ലാമിക ശരീഅത്ത് നിയമം നിലനില്‍ക്കുന്ന സൗദി അറേബ്യയില്‍ വ്യാഴാഴ്ച തീവ്രവാദ കേസുകളില്‍ പ്രതിയായ 37 ഷിയാ വംശജരുടെ തലവെട്ടിയതായി റിപ്പോര്‍ട്ട്. തീവ്രവാദ നിലപാടുള്ളവരോടുള്ള സന്ദേശമെന്ന നിലയില്‍ ഇതില്‍ ചിലരുടെ തലകള്‍ കമ്പിയില്‍ കുത്തി നിരത്തുകളില്‍ പ്രദര്‍ശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വാഷിംഗ്ടണില്‍ ഗള്‍ഫ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അലി അല്‍അഹമ്മദ് എന്നയാളെയും വധിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെ ന്യൂനപക്ഷമായ ഷിയാ വിഭാഗങ്ങളെ കൂട്ടത്തോടെ വധിച്ചത് ഇറാനുമായുള്ള നിലവിലെ തര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ടെന്ന് അന്താരാഷ്ട്ര രംഗത്തെ വിദഗ്ദര്‍ പറയുന്നു.

2016ല്‍ 47 പേരെ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് വധിച്ചതിന് ശേഷം ആദ്യമായാണ് സൗദി ഇത്രയും പേരെ ഒരുമിച്ച് തലവെട്ടുന്നത്. 1980ന് ശേഷം ഇത്രയും പേരെ ഒരുമിച്ച് വധിച്ചത് അന്ന് ഏറെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പല മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാരെ സര്‍ക്കാരിനെതിരെയും രാജകുടുംബത്തിനെതിരെയും സംസാരിച്ചുവെന്ന പേരില്‍ കൊലപ്പെടുത്തുകയാണെന്നാണ് ഇവരുടെ ആരോപണം.

പ്രമുഖ ഷിയാ പണ്ഡിതനുള്‍പ്പെടെ ഉള്ളവരെ വധിച്ചത് അന്ന് പാകിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിഷേധത്തിനും കാരണമായിരുന്നു. പിന്നാലെ തെഹ്റാനിലെ സൗദി എംബസി അടച്ചുപൂട്ടുകയും ചെയ്തു. ഇതിന് ശേഷം വഷളായ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇതുവരെ പുനസ്ഥാപിക്കാന്‍ ആയിട്ടില്ല. ഇതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍.

Continue Reading

Kerala

മമ്മൂട്ടിയ്ക്ക് ഹുങ്കാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; മോഹന്‍ലാലിനെ കണ്ടതിലെ വിരോധം

Published

on

കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. എറണാകുളത്തെ ഇടത് – വലത് മുന്നണി സ്ഥാനാര്‍ഥികള്‍ ആണ് മികച്ചവരെന്ന പരാമര്‍ശത്തിനു പിന്നില്‍ മമ്മൂട്ടിയുടെ ഹുങ്കാണെന്നു കണ്ണന്താനം പറഞ്ഞു.

മോഹന്‍ലാലിനെ കണ്ടു പിന്തുണ തേടിയതിലെ വിരോധമാകാം മമ്മൂട്ടിയുടെ പരാമര്‍ശത്തിനു പിന്നില്‍. എറണാകുളത്ത് വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ ഇന്നലെ എറണാകുളത്ത് ഇടത് – വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു.

Continue Reading

Kerala

മാപ്പ് പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള; ടിക്കാറാം മീണയ്‌ക്കെതിരെ കോടതിയെ സമീപിക്കും

Published

on

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള. താന്‍ മാപ്പ് പറഞ്ഞെന്നുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പരാമര്‍ശം തെറ്റാണ്. ഈ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ചത് ബി.ജെ.പിയാണ്. കേരളത്തേില്‍ ഇരു മുന്നണികളുടെയും പ്രസക്തി നഷ്ടപ്പെട്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

താന്‍ പുറത്തിറങ്ങി വിഡ്ഢിത്തം വിളമ്പുകയാണെന്നാണ് മീണ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതെന്താണെന്ന് വ്യക്തമാക്കാന്‍ മീണ തയ്യാറാകണം. തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെയാണ് മീണ പ്രവര്‍ത്തിച്ചത്. ഒരു പൊതുപ്രവര്‍ത്തകനോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മാധ്യമങ്ങളെ വിളിച്ച് വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇങ്ങനെയാണ് എന്ന് പറഞ്ഞതിലൂടെ ടിക്കാറാം മീണ സ്വയം ചെറുതാവുകയാണ് ചെയ്തത്. ദുരുദ്ദേശത്തോട് കൂടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിനെതിരേ സിവിലായും ക്രിമിനലായും മാനനഷ്ട കേസ് കൊടുക്കും.

ലേക്സഭാ തിരഞ്ഞെടുപ്പുകളില്‍ നടത്തിയ വിവാദ പാരമര്‍ശങ്ങളുടെ പേരില്‍ താന്‍ മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറഞ്ഞെന്നുള്ള ടിക്കാറാം മീണയുടെ പരാമര്‍ശം തെറ്റാണ്. ഒരു പൊതു പ്രവര്‍ത്തകനോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Continue Reading
International6 hours ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Entertainment7 hours ago

സിക്‌സ് പാക്കില്‍ നിന്നും റൈസ് പാക്കിലേയ്ക്ക്: സുദേവ് നായരുടെ ചിത്രങ്ങള്‍ വൈറലാകുന്നു

Kerala9 hours ago

മമ്മൂട്ടിയ്ക്ക് ഹുങ്കാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; മോഹന്‍ലാലിനെ കണ്ടതിലെ വിരോധം

Kerala10 hours ago

മാപ്പ് പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള; ടിക്കാറാം മീണയ്‌ക്കെതിരെ കോടതിയെ സമീപിക്കും

Kerala14 hours ago

വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫില്‍ പോര്..!! പിരിച്ചെടുത്തു നല്‍കിയ ഫണ്ടുപോലും തന്നില്ലെന്ന് പാലക്കാട് സ്ഥാനാര്‍ത്ഥി

International15 hours ago

യാത്രാമൊഴി നൽകി ശ്രീലങ്ക; മുന്നറിയിപ്പ് അവഗണിച്ചതിന് നൽകിയത് വലിയവില

fb post16 hours ago

ഉയർന്ന പോളിംഗ് ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ വീട്ടമ്മമാർ പ്രതികരിച്ചതോ? ബാലചന്ദ്രമേനോൻ എഴുതുന്നു

Kerala16 hours ago

ശക്തമായ പോളിംഗ് ബിജെപിയ്ക്ക് സാധ്യതയേറുന്നോ…? കൂട്ടിയും കിഴിച്ചും ഒരുമാസം

National2 days ago

വോട്ടിന് മുൻപ് അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി

Kerala3 days ago

പ​യ്യ​ന്നൂ​രി​ൽ അ​ൻ​പ​തു​കാ​ര​നെ ട്രെ​യി​നി​ൽ നി​ന്നും ത​ള്ളി​യി​ട്ടു

National3 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

International6 hours ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Kerala16 hours ago

ശക്തമായ പോളിംഗ് ബിജെപിയ്ക്ക് സാധ്യതയേറുന്നോ…? കൂട്ടിയും കിഴിച്ചും ഒരുമാസം

fb post16 hours ago

ഉയർന്ന പോളിംഗ് ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ വീട്ടമ്മമാർ പ്രതികരിച്ചതോ? ബാലചന്ദ്രമേനോൻ എഴുതുന്നു

Kerala2 weeks ago

ലോക്‌സഭ ഇലക്ഷൻ: കേരളത്തില്‍ ഇടത് തരംഗം; എന്‍ഡിഎയ്ക്കും സീറ്റ്; ഏറ്റവും പുതിയ സര്‍വേഫലം പറയുന്നത് ഇങ്ങനെ

National2 days ago

വോട്ടിന് മുൻപ് അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി

International15 hours ago

യാത്രാമൊഴി നൽകി ശ്രീലങ്ക; മുന്നറിയിപ്പ് അവഗണിച്ചതിന് നൽകിയത് വലിയവില

Crime2 weeks ago

സീരിയല്‍ നടിക്ക് പീഡനം..!! മലയാളത്തില്‍ അമ്മവേഷം ചെയ്യുന്ന നടിയെ ഭീഷണിപ്പെടുത്തി യുവാവ് പീഡനത്തിനിരയാക്കി

Kerala14 hours ago

വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫില്‍ പോര്..!! പിരിച്ചെടുത്തു നല്‍കിയ ഫണ്ടുപോലും തന്നില്ലെന്ന് പാലക്കാട് സ്ഥാനാര്‍ത്ഥി

Crime2 weeks ago

അമ്മ നടിയെ പീഡിപ്പിച്ചത് ഹോട്ടലിലും വീട്ടിലുംവച്ച്..!! ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചു

Trending

Copyright © 2019 Dailyindianherald