Connect with us

Kerala

ബിജെപി ബാന്ധവം: ജനപക്ഷം പിളരും?!! സ്വന്തം പാര്‍ട്ടിയിലും സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ പിസി ജോര്‍ജിന്റെ ശ്രമം

Published

on

കോട്ടയം: സംഘപരിവാര്‍ പാളയത്തിലേക്ക് നീങ്ങിയ പിസി ജോര്‍ജ് അതിവേഗം സംഘപരിവാര്‍ അജണ്ട സ്വന്തം പാര്‍ട്ടിയില്‍ നടപ്പിലാക്കുകയാണെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസില്‍ നിന്നും വിട്ടുമാറി രൂപീകരിച്ച ജനപക്ഷം പാര്‍ട്ടിയിലാണ് പിസി ജോര്‍ജിന്റെ നടപടികള്‍ അരങ്ങ് തകര്‍ക്കുന്നത്. ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും മുസ്ലിം നേതാക്കളെ പുറത്താക്കിക്കൊണ്ടാണ് പിസി ജോര്‍ജ് തന്റെ സംഘപരിവാര്‍ പക്ഷപാതിത്വം തെളിയിക്കുന്നത്.

ജനപക്ഷം വൈസ് ചെയര്‍മാന്‍ മുഹമ്മദ് സക്കീറിനെയാണ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ജോര്‍ജിന്റെ ബിജെപി-സംഘപരിവാര്‍ കൂട്ടുകെട്ടിനെ പാര്‍ട്ടിയില്‍ എതിര്‍ത്തതാണ് സക്കീറിനെ പുറത്താക്കാന്‍ കാരണം. സക്കീറിന് മേല്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന കുറ്റമാണ് ചുമത്തിയത്.

തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും അടക്കമുള്ള ‘പാര്‍ട്ടി കേന്ദ്രനേതൃത്വം’ ആണ് ബിജെപി ബന്ധം പ്രഖ്യാപിച്ചത്. സക്കീര്‍ ഇത് പാര്‍ട്ടിയില്‍ പൊതു ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും അതിനായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെ പാര്‍ട്ടി ഫോറത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ടു.

ഇത് തന്റെ തീരുമാനമാണെന്നും മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും പിസി ജോര്‍ജിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് സക്കീര്‍ കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു മതേതരത്വ വോട്ടുകള്‍ വാങ്ങി ജയിച്ച പിസി ജോര്‍ജ് ആദര്‍ശങ്ങള്‍ കാറ്റില്‍പറത്തി സംഘപരിവാരിനൊപ്പം ചേര്‍ന്നതാണ് പാര്‍ട്ടിയിലെ പ്രബലമായ മുസ്ലിം നേതാക്കളും അണികളും വലിയ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തി ഹൈന്ദവ വോട്ടുകളും ബിഷപ്പ് ഫ്രാങ്കോയെ അനുകൂലിച്ച് രംഗത്തു വന്നതോടെ ക്രിസ്ത്യന്‍ വോട്ടുകളും തനിക്ക് അനുകൂലമാകും എന്നും അതുവഴി മകന്‍ ഷോണ്‍ ജോര്‍ജിനെ പത്തനംതിട്ടയില്‍ ബിജെപി മുന്നണി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ച് വിജയിപ്പിക്കാം എന്നുമാണ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍.

ഈ സാഹചര്യത്തില്‍ മുസ്ലിം വോട്ടുകള്‍ കൈവിട്ടാലും തനിക്കു പ്രശ്‌നമാകില്ല എന്ന നിലപാടാണ് മുസ്ലിം നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും ജോര്‍ജ് പുറത്താക്കി തുടങ്ങിയത്. സംഘപരിവാറിന്റെ ഹിഡന്‍ അജണ്ട ജോര്‍ജ് നടപ്പാക്കി തുടങ്ങിയതോടെ ആര്‍എസ്എസിന് പ്രിയപ്പെട്ടവനായി മാറാനാണ് ജോര്‍ജ് തിടുക്കം കാട്ടുന്നത്. സംഘപരിവാരുമായുള്ള കൂട്ടുകെട്ടിനെ എതിര്‍ക്കുന്നവരെ പുറത്താക്കി അവരുടെ പ്രീതി പിടിച്ചു പറ്റാനും തന്റെ പാര്‍ട്ടിയില്‍ മുസ്ലിംങ്ങള്‍ ഉള്‍പ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് ഇനി പ്രാധാന്യം കൊടുക്കില്ലെന്ന കര്‍ക്കശ നിലപാടിന്റെ തെളിവുകൂടിയാണ് സക്കീറിന്റെ പുറത്താക്കല്‍.

പുറത്താക്കിയ സക്കീറിനെതിരെ സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ നടത്തിയുള്ള സൈബര്‍ ആക്രമണങ്ങളും ആരംഭിച്ചുകഴിഞ്ഞു. തീവ്രവാദി ബന്ധമുണ്ടെന്നുള്ള വ്യാജ ആരോപണവും ഉന്നയിക്കുന്നുണ്ട്.

സക്കീറിന് മകന്‍ ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് എടുത്തതും മഹാപരാധമായി ജോര്‍ജും കൂട്ടരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം നേതാക്കളെ പുറത്താക്കിയ ജോര്‍ജിന്റെ നിലപാടില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്. ഈരാറ്റുപേട്ട ഉള്‍പ്പെടെയുള്ള പൂഞ്ഞാര്‍ മണ്ഡലത്തിലെ ശക്തമായ സ്വാധീനമുള്ള ആളാണ് മുഹമ്മദ് സക്കീര്‍. പൂഞ്ഞാര്‍ രാജവംശത്തിലെ സൈന്യാധിപനായ ഖാന്‍ കുടുമ്പത്തിന്റെ പരമ്പരയില്‍പെട്ട സക്കീര്‍ മുസ്ലിം സമിതി സംസ്ഥാന ചെയര്‍മാനും ഈരാറ്റുപേട്ട നൈനാര്‍ പള്ളി പ്രസിഡണ്ടുമാണ്. ജോര്‍ജ് ചീഫ് വിപ്പ് ആയിരുന്നപ്പോള്‍ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സക്കീര്‍. സക്കീറിന്റെ മുസ്ലിം സമുദായത്തിലെ സ്വാധീനം ഉപയോഗിച്ചാണ് ജോര്‍ജ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഗണ്യമായ നേട്ടമുണ്ടാക്കി വിജയിക്കാന്‍ കാരണം.

സക്കീറിന് പകരം മറ്റൊരാളെ കണ്ടെത്തി വൈസ് ചെയര്‍മാനാക്കാന്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ സക്കീറിന്റെ അത്രയും ജനസ്വാധീനമുള്ള നേതാവ് മുസ്ലിം വിഭാഗത്തില്‍ ഇല്ലാത്തത് ജോര്‍ജിനെ കുഴയ്ക്കുന്നുണ്ട്. എന്നാല്‍ പുറത്താക്കിയതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്ന് മുഹമ്മദ് സക്കീര്‍ ഡിജിറ്റല്‍ മലയാളിയോട് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച ജോര്‍ജ്ജ് ഈരാറ്റുപേട്ടയില്‍ നയ വിശദീകരണ യോഗം നടത്തുന്നുണ്ട്. അവിടെ എന്താണ് തനിക്കെതിരെ ജോര്‍ജ്ജ് നിരത്തുന്ന ആക്ഷേപങ്ങളും കുറ്റങ്ങളും എന്ന് നോക്കി പ്രതികരിക്കുമെന്ന് സക്കീര്‍ പറഞ്ഞു. തന്റെ മകന്‍ ഇഷ്ടപ്പെട്ട പാര്‍ട്ടിയില്‍ ചേരുന്നതിനെ താന്‍ തടസ്സം നില്‍ക്കുകയില്ല. അത് മകന്റെ സ്വാതന്ത്ര്യം. മകന്‍ ഡിവൈഎഫ്‌ഐ അംഗമായത് ജോര്‍ജിനെ പ്രകോപിപ്പിച്ചതിന് കാരണമായോ എന്ന ചോദ്യത്തിന് ഉത്തരമായി സക്കീര്‍ പറഞ്ഞു.

ഇതിനിടയില്‍ ജോര്‍ജ് റബര്‍കര്‍ഷകര്‍ക്ക് എതിരെ നടത്തിയ പ്രസ്താവനയും പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. റബര്‍ മേഖലയായ പൂഞ്ഞാറിലെ ജനപ്രതിനിധിയായ ജോര്‍ജ് റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കരുതെന്നാണ് നിയമസഭയില്‍ പറഞ്ഞത്. റബര്‍ വിലയിടിവിനെതിരെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി റബര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്‍പില്‍ സമരം നടത്തിയ പിസി ജോര്‍ജ് ഇപ്പോള്‍ കര്‍ഷകര്‍ക്കെതിരെ രംഗത്ത് വന്നത് ബിജെപിയുടെ കര്‍ഷകവിരുദ്ധ സമീപനത്തെ വെള്ളപൂശി സംഘപരിവാറിന്റെ മാനസ പുത്രനാകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Kerala

മമ്മൂട്ടിയ്ക്ക് ഹുങ്കാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; മോഹന്‍ലാലിനെ കണ്ടതിലെ വിരോധം

Published

on

കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. എറണാകുളത്തെ ഇടത് – വലത് മുന്നണി സ്ഥാനാര്‍ഥികള്‍ ആണ് മികച്ചവരെന്ന പരാമര്‍ശത്തിനു പിന്നില്‍ മമ്മൂട്ടിയുടെ ഹുങ്കാണെന്നു കണ്ണന്താനം പറഞ്ഞു.

മോഹന്‍ലാലിനെ കണ്ടു പിന്തുണ തേടിയതിലെ വിരോധമാകാം മമ്മൂട്ടിയുടെ പരാമര്‍ശത്തിനു പിന്നില്‍. എറണാകുളത്ത് വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ ഇന്നലെ എറണാകുളത്ത് ഇടത് – വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു.

Continue Reading

Kerala

മാപ്പ് പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള; ടിക്കാറാം മീണയ്‌ക്കെതിരെ കോടതിയെ സമീപിക്കും

Published

on

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള. താന്‍ മാപ്പ് പറഞ്ഞെന്നുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പരാമര്‍ശം തെറ്റാണ്. ഈ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ചത് ബി.ജെ.പിയാണ്. കേരളത്തേില്‍ ഇരു മുന്നണികളുടെയും പ്രസക്തി നഷ്ടപ്പെട്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

താന്‍ പുറത്തിറങ്ങി വിഡ്ഢിത്തം വിളമ്പുകയാണെന്നാണ് മീണ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതെന്താണെന്ന് വ്യക്തമാക്കാന്‍ മീണ തയ്യാറാകണം. തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെയാണ് മീണ പ്രവര്‍ത്തിച്ചത്. ഒരു പൊതുപ്രവര്‍ത്തകനോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മാധ്യമങ്ങളെ വിളിച്ച് വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇങ്ങനെയാണ് എന്ന് പറഞ്ഞതിലൂടെ ടിക്കാറാം മീണ സ്വയം ചെറുതാവുകയാണ് ചെയ്തത്. ദുരുദ്ദേശത്തോട് കൂടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിനെതിരേ സിവിലായും ക്രിമിനലായും മാനനഷ്ട കേസ് കൊടുക്കും.

ലേക്സഭാ തിരഞ്ഞെടുപ്പുകളില്‍ നടത്തിയ വിവാദ പാരമര്‍ശങ്ങളുടെ പേരില്‍ താന്‍ മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറഞ്ഞെന്നുള്ള ടിക്കാറാം മീണയുടെ പരാമര്‍ശം തെറ്റാണ്. ഒരു പൊതു പ്രവര്‍ത്തകനോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Continue Reading

Kerala

വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫില്‍ പോര്..!! പിരിച്ചെടുത്തു നല്‍കിയ ഫണ്ടുപോലും തന്നില്ലെന്ന് പാലക്കാട് സ്ഥാനാര്‍ത്ഥി

Published

on

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ ഉടന്‍ യു.ഡി.എഫില്‍ പൊട്ടിത്തെറി തുടങ്ങി. തനിക്കെതിരെ തിരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി. പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠന്‍ പ്രതികരിച്ചു. ഇതിന്റെ വിശദാശങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പുറത്തുവരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജില്ലയില്‍ പിരിച്ചെടുത്തു നല്‍കിയ ഫണ്ടുപോലും കെ.പി.സി.സിയില്‍ നിന്ന് തന്നില്ലെന്നാണ് ആരോപണം. പാര്‍ട്ടിക്കുള്ളിലല്ല ഗൂഢാലോചന നടന്നതെന്നും ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം തെളിവ് സഹിതം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് യുഡിഎഫ് നടത്തിയത് വലിയ മുന്നേറ്റമായിരുന്നു. അതില്‍ വിറളിപൂണ്ട ചിലരാണ് തനിക്കെതിരായ ഗൂഢാലോചന നടത്തിയത്. അത് പാര്‍ട്ടിയിലോ മുന്നണിയിലോ ഉള്ള ആളുകളല്ല. യുഡിഎഫിലും കോണ്‍ഗ്രസിലും എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ എതിരാളികളാണ് ഗൂഢാലോചന നടത്തിയത്. അതു സംബന്ധിച്ച് ഫലപ്രഖ്യാപനത്തിനു ശേഷം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ അദ്ദേഹം തള്ളിക്കളഞ്ഞു. കെപിസിസി ഫണ്ട് നല്‍കിയില്ലെന്ന് താന്‍ ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിന് കെപിസിസി മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് ഫണ്ട് കെപിസിസി ഫണ്ട് നല്‍കിയില്ലെന്നും അതാണ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണമെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Continue Reading
International6 hours ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Entertainment7 hours ago

സിക്‌സ് പാക്കില്‍ നിന്നും റൈസ് പാക്കിലേയ്ക്ക്: സുദേവ് നായരുടെ ചിത്രങ്ങള്‍ വൈറലാകുന്നു

Kerala9 hours ago

മമ്മൂട്ടിയ്ക്ക് ഹുങ്കാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; മോഹന്‍ലാലിനെ കണ്ടതിലെ വിരോധം

Kerala10 hours ago

മാപ്പ് പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള; ടിക്കാറാം മീണയ്‌ക്കെതിരെ കോടതിയെ സമീപിക്കും

Kerala14 hours ago

വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫില്‍ പോര്..!! പിരിച്ചെടുത്തു നല്‍കിയ ഫണ്ടുപോലും തന്നില്ലെന്ന് പാലക്കാട് സ്ഥാനാര്‍ത്ഥി

International15 hours ago

യാത്രാമൊഴി നൽകി ശ്രീലങ്ക; മുന്നറിയിപ്പ് അവഗണിച്ചതിന് നൽകിയത് വലിയവില

fb post16 hours ago

ഉയർന്ന പോളിംഗ് ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ വീട്ടമ്മമാർ പ്രതികരിച്ചതോ? ബാലചന്ദ്രമേനോൻ എഴുതുന്നു

Kerala16 hours ago

ശക്തമായ പോളിംഗ് ബിജെപിയ്ക്ക് സാധ്യതയേറുന്നോ…? കൂട്ടിയും കിഴിച്ചും ഒരുമാസം

National2 days ago

വോട്ടിന് മുൻപ് അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി

Kerala3 days ago

പ​യ്യ​ന്നൂ​രി​ൽ അ​ൻ​പ​തു​കാ​ര​നെ ട്രെ​യി​നി​ൽ നി​ന്നും ത​ള്ളി​യി​ട്ടു

National3 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

International6 hours ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Kerala16 hours ago

ശക്തമായ പോളിംഗ് ബിജെപിയ്ക്ക് സാധ്യതയേറുന്നോ…? കൂട്ടിയും കിഴിച്ചും ഒരുമാസം

fb post16 hours ago

ഉയർന്ന പോളിംഗ് ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ വീട്ടമ്മമാർ പ്രതികരിച്ചതോ? ബാലചന്ദ്രമേനോൻ എഴുതുന്നു

Kerala2 weeks ago

ലോക്‌സഭ ഇലക്ഷൻ: കേരളത്തില്‍ ഇടത് തരംഗം; എന്‍ഡിഎയ്ക്കും സീറ്റ്; ഏറ്റവും പുതിയ സര്‍വേഫലം പറയുന്നത് ഇങ്ങനെ

National2 days ago

വോട്ടിന് മുൻപ് അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി

International15 hours ago

യാത്രാമൊഴി നൽകി ശ്രീലങ്ക; മുന്നറിയിപ്പ് അവഗണിച്ചതിന് നൽകിയത് വലിയവില

Crime2 weeks ago

സീരിയല്‍ നടിക്ക് പീഡനം..!! മലയാളത്തില്‍ അമ്മവേഷം ചെയ്യുന്ന നടിയെ ഭീഷണിപ്പെടുത്തി യുവാവ് പീഡനത്തിനിരയാക്കി

Kerala14 hours ago

വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫില്‍ പോര്..!! പിരിച്ചെടുത്തു നല്‍കിയ ഫണ്ടുപോലും തന്നില്ലെന്ന് പാലക്കാട് സ്ഥാനാര്‍ത്ഥി

Crime2 weeks ago

അമ്മ നടിയെ പീഡിപ്പിച്ചത് ഹോട്ടലിലും വീട്ടിലുംവച്ച്..!! ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചു

Trending

Copyright © 2019 Dailyindianherald