ഇന്ധനവില വര്‍ധന ‘നല്ല വാര്‍ത്ത’ യെന്ന് ബിജെപി വക്താവ് നളിന്‍ കോലി

ഡല്‍ഹി: ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നതിനോട് ‘നല്ല വാര്‍ത്ത’ യെന്ന് പ്രതികരിച്ച് ബിജെപി വക്താവ് നളിന്‍ കോലി. വില വര്‍ധന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗുണകരമായ കാര്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

‘ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധന സംസ്ഥാനങ്ങള്‍ക്ക് നല്ല വാര്‍ത്തയാണ്. മൂല്യവര്‍ധിത നികുതിയിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് കഴിയും. എക്സൈസ് തീരുവ വഴി കേന്ദ്രത്തിനും നേട്ടമുണ്ടാക്കാന്‍ കഴിയും. എന്നിരുന്നാലും കൂടുതല്‍ ലാഭം സംസ്ഥാനങ്ങള്‍ക്ക് തന്നെയാണ്.’പെട്രോളിനെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ഏറ്റവും മികച്ച സമയം ഇതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest