കുറഞ്ഞ സമയത്തില്‍ വരുമാനവും ലാഭവും ലഭിക്കാന്‍ എളുപ്പവഴി; പശുവളര്‍ത്തലെന്ന് ബിപ്ലവിന്റെ അടുത്ത മണ്ടത്തരം..

അഗര്‍ത്തല: ബിപ്ലവിന്റെ മണ്ടന്‍ തിയറികള്‍ അവസാനിക്കുന്നില്ല. തൊഴിലില്ലായ്മക്ക് പരിഹാരമായി പശുവളര്‍ത്തല്‍ ആരംഭിക്കാന്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. കുറഞ്ഞ സമയത്തിനുള്ളില്‍ വരുമാനവും ലാഭവും നേടാന്‍ സഹായകമാകുന്ന ഏറ്റവും മികച്ച പദ്ധതിയാണിതെന്നാണ് ബിപ്ലബ് ദേബിന്റെ അഭിപ്രായം.

10,000 കോടി രൂപ ചിലവാക്കി വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് 10,000 പശുക്കളെ അയ്യായിരം കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യുന്നതെന്നാണ് ബിപ്ലവിന്റെ അഭിപ്രായം. പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നമുക്ക് വലിയ മൂലധനം ആവശ്യമാണ്. ഇത്തരത്തില്‍ വ്യവസായ സംരംഭങ്ങളില്‍ ധാരാളം തൊഴിലാളികളെയും നിയമിക്കേണ്ടതായി വരും. ഇതിനെയെല്ലാം കടന്ന് വ്യവസായം ആരംഭിച്ചാല്‍ത്തന്നെ വരുമാനവും ലാഭവും ലഭിക്കാന്‍ സമയമെടുക്കും.എന്നാല്‍ കാലിവളര്‍ത്തലിലൂടെ കുറഞ്ഞകാലയളവില്‍ വരുമാനം ലഭിച്ചുതുടങ്ങും. ബിപ്ലബ് പറയുന്നു.
പദ്ധതി നടപ്പില്‍ വരുത്തുന്നതിന് മുന്നോടിയായി ഔദ്യോഗികവസതിയില്‍ പശുക്കളെ പോറ്റുമെന്ന് ബിപ്ലബ് ദേബ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും പോഷകാഹാരക്കുറവ് ഫലപ്രദമായി ചെറുക്കാന്‍ കഴിയുമെന്നും ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.

Latest
Widgets Magazine