നസ്യം ചെയ്യാനെത്തിയെ തെറാപിസ്റ്റിന്റെ കൈ സ്വകാര്യ ഭാഗത്തേയ്ക്ക് നീണ്ടു; പതിമൂന്ന്കാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

അടിമാലി: നസ്യം ചെയ്യാനെത്തിയ 13 വയസ്‌കാരിയോട് അപമര്യാദയായി പെരുമാറിയ ഫിസിയോ തെറാപിസ്റ്റ് പൊലീസ് പിടിയില്‍. ന്യൂസിലന്റില്‍ നിന്നുള്ള പെണ്‍കുട്ടിയോടാണ് തെറാപിസ്റ്റ് വിക്രിയ കാണിച്ചത്. റിസോര്‍ട്ടിലെ റൂമിലെത്തിയ തെറാപിസ്റ്റ് നസ്യം ചെയ്യാന്‍ കഴുത്തിന് മുകളില്‍ സ്പര്‍ശിച്ചതിന് ശേഷം അനാവശ്യമായി താഴേയ്ക്ക് നീങ്ങുകയായിരുന്നു.

മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിദേശ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ യുവാവ് പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് ചിത്തിരപുരം പവര്‍ഹൗസിനടുത്തുള്ള ബ്രോഡ്ബിന്‍ റിസോര്‍ട്ടിലാണ് വിദേശ ബാലികയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. കാലടി മഞ്ഞപ്ര തെക്കന്‍ വീട്ടില്‍ വിമലിനെ(24)യാണ് സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവല്‍ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ന്യൂസിലന്‍ഡില്‍ നിന്നെത്തിയ മാതാപിതാക്കളും നാലുമക്കളുമടങ്ങുന്ന കുടുംബത്തിലെ പതിമൂന്നുകാരിയാണ് അപമാനത്തിനിരയായത്. ഇയാളുടെ പ്രവര്‍ത്തിയില്‍ പന്തികേട് തോന്നിയ പെണ്‍കുട്ടി മുറിയില്‍ നിന്നും ഇറങ്ങി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

കല്‍ക്കട്ടയില്‍ സ്ഥിരതാമസക്കാരിയും മലയാളം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന ഒപ്പമുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡ് റോസി റാവുവിനെ ദമ്പതികള്‍ വിവരം ധരിപ്പിച്ചു. ഇവര്‍ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘം മാതാപിതാക്കളില്‍ നിന്നും പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

നാട്ടിലേക്ക് തിരിക്കേണ്ടതിനാല്‍ കേസ് അവശ്യങ്ങള്‍ക്കായി തങ്ങള്‍ക്ക് കേരളത്തില്‍ തുടരാന്‍ നിര്‍വ്വാഹമില്ലന്ന നിലപാടിലായിരുന്നു ദമ്പതികള്‍. എന്നാല്‍ സംഭവത്തില്‍ നിയമ നടപടി വേണമെന്നും ഇവര്‍ ശഠിച്ചു.

ഇതേത്തുടര്‍ന്ന് മൂന്നാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ഗൈഡിന്റെ മൊഴിപ്രകാരമാണ് ഇപ്പോള്‍ സംഭവത്തില്‍ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വിമല്‍ ഈ റിസോര്‍ട്ടില്‍ ജോലിചെയ്ത് വരികയായിരുന്നു.

ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി മോഷണം: ഭാര്യയുടെ പരാതിയില്‍ തെലുങ്ക് നടന്‍ അറസ്റ്റില്‍ വിമാനത്തില്‍ അടുത്തിരുന്ന വിദേശ വനിതയുടെ വസ്ത്രത്തിനുള്ളില്‍ കയ്യിട്ട ഇന്ത്യാക്കാരൻ അറസ്റ്റില്‍; ഷര്‍ട്ടിന്റെയും പാന്‍സിന്റെയും ബട്ടണഴിച്ചു അര്‍ദ്ധ നഗ്നയായി വത്തിക്കാനിലെ ഉണ്ണിയേശുവിന്റെ രൂപം തട്ടിപ്പറിക്കാന്‍ യുവതിയുടെ ശ്രമം മന്ത്രിക്കെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ ശ്രമം; പിടിച്ചുപറി കുറ്റം ചുമത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു കുട്ടിപ്പാവാട ധരിച്ച് പൊതുസ്ഥലത്ത് സഞ്ചരിച്ച് വീഡിയോ പോസ്റ്റ് ചെയ്തു;സൗദിയില്‍ യുവതി അറസ്റ്റില്‍
Latest
Widgets Magazine