പോലീസിന് ഒരു കുലുക്കവുമില്ല; മാളികപ്പുറത്ത് ഉറങ്ങുകയായിരുന്ന ഭക്തരെ അര്‍ദ്ധരാത്രി ലാത്തികൊണ്ട് കുത്തിപൊക്കി പോലീസ്

ശബരിമല: കോടതി പറഞ്ഞിട്ടും പോലീസിന് ഒരു കുലുക്കവുമില്ല. പോലീസ് പഴയപടി തന്നെ. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം മാളികപ്പുറത്തിനടുത്ത് പൊലീസ് നിയന്ത്രണം ഇല്ലാത്ത താഴെ മുറ്റത്ത് കിടന്നവരെയാണ് അര്‍ദ്ധരാത്രി എഴുന്നേല്‍പ്പിച്ച് വിട്ടത്. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് വിശ്രമിക്കുകയായിരുന്ന ഇവരെ പോലീസ് ഇവരെ കുത്തിപൊക്കി വിട്ടത്.

നെയ്യഭിഷേകം നടത്തുന്നതിനായാണ് ഇവര്‍ മാളികപ്പുറത്തിനടുത്ത് തങ്ങിയത്. കാലങ്ങളായി തീര്‍ത്ഥാടകര്‍ വിരിവച്ചുവരുന്ന സ്ഥലമാണ് ഇത്. വലിയ നടപ്പന്തലും പതിനെട്ടാംപടിയുടെ സമീപപ്രദേശങ്ങളും പൊലീസ് വടം കെട്ടി തിരിച്ചിട്ടതോടെ വിരിവയ്ക്കാന്‍ ഇടമില്ലാതെ തീര്‍ത്ഥാടകര്‍ വലയുന്നതിനിടെയാണ് പോലീസിന്റെ അര്‍ദ്ധരാത്രിയിലെ ക്രൂരത.

ശബരിമലയിൽ മുട്ടിടിച്ച് ബിജെപി.അറസ്റ്റ് പേടിച്ച് നേതാക്കള്‍ സമരം ഉപേക്ഷിക്കുന്നു ഹർജി തള്ളി !അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി!ശബരിമല വിധിക്കു സ്റ്റേ ഇല്ലെന്ന് വീണ്ടും സുപ്രീംകോടതി ഒരേ ലക്ഷ്യം ,ബിജെപിയും കെ.സുധാകരനും കാസറഗോഡ് നിന്ന് യാത്ര തുടങ്ങി ! പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.പരാതിക്കാർക്ക് എതിരെ വെറുതെയിരിക്കില്ലെന്ന് ശ്രീധരൻപിള്ള!..തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു നട അടയ്ക്കുന്നതിന് ശ്രീധരന്‍ പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി
Latest
Widgets Magazine